Don't Miss
Home / ENTERTAINMENT / CINEMA / ‘ഭാര്യയെ ട്രോഫി പോലെ സൂക്ഷിക്കുന്നു, ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നു’- ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ച് വീണ്ടും കങ്കണ

‘ഭാര്യയെ ട്രോഫി പോലെ സൂക്ഷിക്കുന്നു, ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുന്നു’- ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ച് വീണ്ടും കങ്കണ

ബോളിവുഡില്‍ #മീടൂ ക്യാമ്പയിന്‍ ആളിക്കത്തുകയാണ്. നനാപടേക്കറിനെതിരെ കേസെടുത്തിന് പുറമേ, പലരും പല പ്രോജക്ടുകളില്‍ നിന്നും ആരോപണങ്ങളെത്തുടര്‍ന്ന് പിന്‍മാറുന്ന സാഹചര്യമാണ് ഇപ്പോള്‍ ബോളിവുഡില്‍. വികാസ് ബഹലിനെതിരെ ആരോപണം ഉന്നയിച്ച കങ്കണ റണാവത് വീണ്ടും ഹൃതിക് റോഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.

ഹൃതിക് റോഷനെ പോലെ ചെറുപ്പക്കാരികളെ വെപ്പാട്ടികളായി കൊണ്ടു നടക്കുന്നവരും ശിക്ഷിക്കപ്പെടണമെന്ന് നടി പറഞ്ഞു. സീ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് കങ്കണ ഹൃതിക്കിനെതിരെ ആഞ്ഞടിച്ചത്. വികാസ് ബാഹലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

”വികാസ് ബഹലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവനും സത്യമാണ്. ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും ചെറുപ്പക്കാരികളെ വെപ്പാട്ടികളാക്കുകയും ചെയ്യുന്നവരും ശിക്ഷിക്കപ്പെടണം. ഞാന്‍ ഋത്വിക് റോഷനെ കുറിച്ചാണ് പറഞ്ഞത്. ആരും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യരുത്.”- കങ്കണ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*