Don't Miss
Home / COVER STORY / കേരളത്തിലിന്ന് മൂന്ന് പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

കേരളത്തിലിന്ന് മൂന്ന് പേര്‍ക്ക് കോവിഡ്; ആര്‍ക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗാവസ്ഥയിലുള്ള ആരുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവ് ആയില്ല. കോവഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേരും വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ, അമ്മ എന്നിവര്‍ക്കും വണ്ടിയുടെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതേവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. 37 പേർചികിത്സയിലും 21342 പേർ നിലവിൽ നിരീക്ഷണത്തിലുമുണ്ട്. ഇവരില്‍ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്ന് ഒറ്റ ദിവസം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകൾ ഇതുവരെ പരിശോേധനയ്ക്ക് അയച്ചതില്‍ 33605 എണ്ണം നെ​ഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി. സാമൂഹ്യ സമ്പർക്കം അധികമുള്ളവരിൽ നിന്ന് 2512 സാമ്പിളുകൾ എടുത്ത് പരിശോധിച്ചു. ഇതിൽ 1979 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ- 18, കോട്ടയം- 6, വയനാട്- 4, കൊല്ലം- 3 കാസര്‍കോട്- 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോരുത്തർ വീതം എനിങ്ങനെയാണ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം. 4 ജില്ലകൾ കൊവിഡ് മുക്തമാണ്.