Don't Miss
Home / NEWS / Keralam / സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിന് പരിഹാരം വീട്ടില്‍ നിന്ന് തുടങ്ങണം; മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ

സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിന് പരിഹാരം വീട്ടില്‍ നിന്ന് തുടങ്ങണം; മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ

സ്ത്രീകള്‍ക്കെതിരായ ചൂഷണത്തിന് പരിഹാരം മക്കള്‍ക്കിടയില്‍ തുല്യത നല്‍കി വീടിന്‍റെ അന്തരീക്ഷത്തില്‍  നിന്ന് തുടങ്ങേണ്ട ബാധ്യത  മാതാപിതാക്കള്‍ക്കാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ജാതിയുടെയും മതത്തിന്‍റെയും ഉള്‍പ്പെടെ വിവേചനത്തിന്‍റെ കൊടുമുടിയിലേക്കാണ് സമൂഹം പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഇത് പരിഷ്കൃതസമൂഹത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് കേരള ഗവണ്‍മെന്‍റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍റെ വജ്രജൂബിലി സമ്മേളനത്തില്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ.തൊഴിലുകളെ പലതരത്തില്‍ കാണുകയും ചിലത് അത്യുത്തമമെന്നും ചിലത് അധമമെന്നും മറ്റു ചിലത് അത്യധമം എന്നുമുള്ള സമൂഹ കാഴ്ചപ്പാടിന് ഒരു പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ.പ്രമീളദേവി പറഞ്ഞു.വനിതാ വിഭാഗം പ്രസിഡന്‍റ് ശ്രീവിദ്യ അധ്യക്ഷയായിരുന്നു.ഡോ.ഒലീന,മേരീസ് ടി.എല്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അനിത ഡി.എന്‍ സ്വാഗതവും , എസ്.സുധിനകുമാരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*