തിരുവനന്തപുരം : നിങ്ങള്‍ക്ക് കഥ പറയാനറിയാമോ ? പൊടിപ്പും തൊങ്ങലും വച്ച് കേള്വിക്കാരന് ഇഷ്ടമാകും വിധത്തില്‍ പറയാന്‍ കഴിയണം. കേരളത്തിന്റെ തനതു ഐതിഹ്യങ്ങളും പുരാണകഥകളും ചരിത്രവുമൊക്കെ സഞ്ചാരികളോട് പറയാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് കഥ പറച്ചിലുക്കാരനായി നിങ്ങള്‍ക്ക് ജോലികിട്ടും.
കേരള ടൂറിസം ഇതാദ്യമായി ‘കഥ പറച്ചിലുകാരെ’ ജോലിക്കെടുക്കാന്‍ ഒരുങ്ങുന്നു. കഥാപ്രസംഗം നടത്താനല്ല. സംസ്ഥാനത്തെ കുറിച്ചുള്ള കൊച്ചു കൊച്ചു കഥകളും കാര്യങ്ങളും, കൂടാതെ മലയാളിഗ്രാമ ജീവിതത്തെക്കുറിച്ചുമൊക്കെ പറയാന്‍ കഴിയുന്നവരെയാണ് റസ്പോന്സിബിള്് ടൂറിസം മിഷന് കഥപറച്ചിലുകാരായി തെരഞ്ഞെടുക്കുന്നത്. ഇവരെ തെരഞ്ഞെടുക്കാനായി അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. ഓരോ ജില്ലയിലും 20 പേരെ വീതമാണ് തെരഞ്ഞെടുക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഓരോ കഥപറച്ചിലുകാരനെ നിയമിക്കുമെന്ന് കോഡിനേറ്റര്‍ രൂപേഷ് കുമാര്‍ പറഞ്ഞു.
സാധാരണ ടൂറിസ്റ്റ് ഗൈഡുകള്‍ പറയുന്നതു പോലുള്ള അരോചകമായ ചരിത്രങ്ങളോ യാന്ത്രികമായ വര്‍ണ്ണനകളോ അല്ല കഥ പറച്ചിലുകാരന് വേണ്ട യോഗ്യത. പ്രാദേശികമായി പറഞ്ഞു കേള്‍ക്കുന്ന മിത്തുകളും കഥകളും സരസമായി സഞ്ചാരികളോടും യാത്രക്കാരോടും പറഞ്ഞു ഫലിിപ്പിക്കാന് കഴിയുന്നവര്‍ക്കാണ് മുന്‍ഗണന.
ആറന്മുള കണ്ണാടിയുടെയും ചുമടുതാങ്ങികളുടെയും ചുണ്ടന്‍വള്ളത്തിന്റെയും കഥകളിയുടെയും ഒക്കെ കഥകളും ഐതിഹ്യങ്ങളും നിര്‍മ്മാണ പ്രത്യേകതകളും ഒക്കെ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും ചാരുതയോടെ പറയാന്‍ കഴിയുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. പുറമേ ഇംഗ്ലീഷിലും മലയാളത്തിലും നല്ല ഭാഷാ സ്വാധീനം. തദ്ദേശവാസികള്‍ക്ക് മുന്‍ഗണന.
Home / NEWS / Keralam / കഥ പറച്ചിലുകാരെ ആവശ്യമുണ്ട്; തട്ടും തടവുമില്ലാതെ നിങ്ങള്‍ക്ക് കഥ പറയാനറിയാമോ ? ടൂറിസത്തില്‍ ജോലി കിട്ടും.