Don't Miss
Home / HEALTH / കെ.ജി.പി.എ 60-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത്;പൊതുജനങ്ങള്‍ക്കായി ഫാര്‍മ എക്സിബിഷന്‍ സംഘടിപ്പിക്കും

കെ.ജി.പി.എ 60-ാം സംസ്ഥാന സമ്മേളനം കൊല്ലത്ത്;പൊതുജനങ്ങള്‍ക്കായി ഫാര്‍മ എക്സിബിഷന്‍ സംഘടിപ്പിക്കും

കൊല്ലം: കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യവകുപ്പിലും,മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും, ഇഎസ്ഐ വകുപ്പിലും  ജോലി ചെയ്യുന്ന ഫാര്‍മസി വിഭാഗത്തിലെ വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏക പ്രൊഫഷനല്‍ സംഘടനയായ കേരള ഗവണ്‍മെന്‍റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന്‍റെ അറുപതാം സംസ്ഥാന സമ്മേളനം 2018 മെയ്-7,8,9,1011,12 തീയതികളിലായി കൊല്ലത്ത് നടക്കും.കൊല്ലം സോപാനം ഒാഡിറ്റോറിയത്തിലും വൈഎംസിഎ ഹാളിലും വച്ചു നടക്കുന്ന സമ്മേളനത്തോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ഫാര്‍മ എക്സിബിഷനും നടത്തുന്നുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട വിജ്ഞാനം പകരുന്ന പ്രദ‍ര്‍ശനമാണ് പൊതുജനങ്ങള്‍ക്കായി  ഏഴാം തീയതി മുതല്‍ തുടങ്ങുന്നത്.മെയ് പത്തിനാണ് വജ്രജൂബിലി സമ്മേളനത്തിന്‍റെ ഉദ്ഘാടനം