Don't Miss
Home / Main Story / നിയമനം നിയമപരമെന്ന് കെടി ജലീല്‍; ആരോപണത്തിന് പിന്നില്‍ ലീഗ് നേതാക്കളുടെ കിട്ടാക്കടം തിരിച്ചുപിടിച്ചത്; അഴിമതിയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ

നിയമനം നിയമപരമെന്ന് കെടി ജലീല്‍; ആരോപണത്തിന് പിന്നില്‍ ലീഗ് നേതാക്കളുടെ കിട്ടാക്കടം തിരിച്ചുപിടിച്ചത്; അഴിമതിയുണ്ടെങ്കില്‍ കോടതി പരിശോധിക്കട്ടെ

ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മോനേജരായി നിയമിച്ചുവെന്ന യൂത്ത് ലീഗിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെടി ജലീല്‍. യോഗ്യരായവരെ നേരിട്ട് കിട്ടാത്ത സാഹചര്യത്തിലാണ് നേരിട്ട് നിയമനം നടത്തിയത്. മുന്‍സര്‍ക്കാരുകളും ഈ രീതി തന്നെയാണ് അവംലംബിച്ചതെന്നും കെടി ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യോഗ്യരായവരെ കിട്ടാത്തതിനാല്‍ നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ടു നിയമിച്ചത്. അപേക്ഷ ക്ഷണിച്ചു പരസ്യം നല്‍കി. അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമനത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മാധ്യമങ്ങള്‍ക്ക് ആവുന്ന പോലെ ശ്രമിക്കാമെന്നും ജലീല്‍ പറഞ്ഞു. ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ല. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയുമൊക്കെ ബന്ധുക്കള്‍ക്ക് ആനുകൂല്യം വേണ്ടെന്നാണോയെന്നും ജലീല്‍ ചോദിച്ചു.

കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ പ്രശ്‌നമുള്ളവരാണ് ആരോപണമുന്നയിച്ചത്. വായ്പ മുടക്കിയവരില്‍ മുസ്‌ലിം ലീഗ് നേതാക്കളാണ് ഭൂരിഭാഗവുമെന്ന് ജലീല്‍ പറഞ്ഞു.ബന്ധുവാണെന്ന പേരില്‍ ആര്‍ക്കും ന്യായമായ അവസരം നിഷേധിക്കാനാവില്ലെന്നും ജലീല്‍ പറഞ്ഞു. വിദ്യാഭ്യാസയോഗ്യതാമാനദണ്ഡം മാറ്റിയത് കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ്. അന്യായമായി ഒന്നും ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ ഒരു ഭയപ്പാടുമില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഏതെങ്കിലും ഒരു ധനകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളുടെ സേവനം കമ്പനിക്ക് ആവശ്യമായ സാഹചര്യത്തിലാണ് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ പത്രത്തില്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചത്. ഡപ്യൂട്ടേഷന്‍ നിയമനത്തിന് രണ്ട് രീതികള്‍ അവംലംബിക്കാറുണ്ട്. ഒന്ന് അപേക്ഷയുടെ അടിസ്ഥാനത്തില്‍ നേരിട്ട് നല്‍കും. രണ്ടാമത്തത് മെച്ചപ്പെട്ട രീതിയില്‍ ആളുകളെ ലഭിക്കുന്നതിനായി പരസ്യം നല്‍കാറുണ്ട്. വികസന കേര്‍പ്പറേഷനില്‍ മുന്‍പ് ആളുകളെ നിയമിച്ചതും ഇങ്ങനെയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായാ ണ് ഇക്കാര്യത്തില്‍ അപേക്ഷ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നല്ല കോംപീറ്റീറ്റാവായ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യത പ്രതീക്ഷിച്ചാണ്. മറ്റ് ഏഴ് പോസ്റ്റിലേക്കും ആളെ ക്ഷണിച്ചിരുന്നു. 27.08.2016ന് ചന്ദ്രികയിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതൊന്നുമറിയാതെയാണ് യൂത്ത് ലീഗിന്റെ ആരോപണമെന്നും ജലീല്‍ പറഞ്ഞു.

ഇതടിസ്ഥാനത്തില്‍ 26.10.2016 ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാല്‍ ആരെയും നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോര്‍പ്പറേഷന് ആവശ്യമായി വന്നതിനാല്‍ നേരത്തെ നല്‍കിയ ഏഴു അപേക്ഷകള്‍ പരിശോധിച്ച സ്ഥാപനത്തിന്റെ ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുല്‍ വഹാബും എം.ഡി റിട്ടയേഡ് എസ്.പി അക്ബറും അവരില്‍ യോഗ്യതയുണ്ടായിരുന്ന ഒരേ ഒരാളെ ബന്ധപ്പെടുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അദീപ് നിലവില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോഴിക്കോട് ഓഫീസില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയാണെന്നും തനിക്ക് ന്യൂനപക്ഷ കോര്‍പ്പറേഷനിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഇന്റര്‍വ്യൂവിന് വരാതിരുന്നതെന്നും അറിയിച്ചു. മൈനോറിറ്റി ധനകാര്യ കോര്‍പ്പറേഷന് ധനകാര്യ സ്ഥാപനങ്ങളില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ സേവനം അത്യാവശ്യമാണെന്നും കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നുള്ള NOC ഉള്‍പ്പടെ അനുബന്ധമായി ചേര്‍ത്ത് അപേക്ഷ നല്‍കുന്നത്. പ്രസ്തുത അപേക്ഷ എം.ഡി 11.9. 2018 ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തയച്ചു. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചv KS & SSR 1958 ലെ റൂള്‍ 9ആ പ്രകാരം ഇദ്ദേഹത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജര്‍ എന്ന തസ്തികയില്‍ ലഭ്യമാകുന്ന അതേ ശമ്പളവും അലവന്‍സും അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നല്‍കി ഉത്തരവാവുകയും ചെയ്തു. മേല്‍ നിയമപ്രകാരം സര്‍ക്കാരിന് യോഗ്യതയും പരിചയ സമ്പത്തുമുള്ള ഏതൊരു വ്യക്തിയേയും ഡപ്യൂട്ടേഷനില്‍ നിയമിക്കാന്‍ അധികാരമുണ്ടെന്നും ജലീല്‍ പറഞ്ഞു