Don't Miss
Home / COVER STORY / കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിലേക്ക് മടങ്ങി; ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും ഫേസ്ബുക്കില്‍ നന്ദി പറഞ്ഞ്; ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തും

കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിലേക്ക് മടങ്ങി; ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും ഫേസ്ബുക്കില്‍ നന്ദി പറഞ്ഞ്; ആറുമാസങ്ങള്‍ക്ക് ശേഷം വീണ്ടുമെത്തും

‘മേ ഗോഡ് ബീ വിത്ത് യൂ ഒാള്‍ ചേട്ടന്‍മാര്‍ ആന്‍ഡ് ചേച്ചിമാര്‍’ എന്ന് ഫേസ്ബുക്കിലെഴുതി കോവളത്തിനടുത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ഇന്നലെ ലാത്വിയയിലേക്ക് മടങ്ങി.ഒപ്പം കൊല്ലപ്പെട്ട സഹോദരിയുടെ ചിതാഭസ്മവും. ഈ മാസം പതിനെട്ടിന് ലാത്വിയയിലെ വീട്ടുമുറ്റത്ത് സഹോദരിയുടെ ആഗ്രഹമനുസരിച്ച് പുതിയ മരത്തിന് വളമായി മാറും ഈ ചിതാഭസ്മം.കൊലപാതകവുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ക്കായി അവര്‍ ആറുമാസത്തിന് ശേഷം വീണ്ടും കേരളത്തിലെത്തും. കഴിഞ്ഞ രണ്ടു മാസമായി സഹോദരിക്കായി കേരളം മുഴുവന്‍ അലഞ്ഞതിന്‍റെ ഫലമായി ചില മലയാളം വാക്കുകളും ഇവര്‍ പഠിച്ചിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് യാത്രിനിവാസിലെ താമസത്തിനിടയില്‍ മലയാളിയുടെ നന്‍മയുള്ള മുഖം ഏറെ കണ്ടെന്ന് സഹോദരി പറയുന്നു. ഇവര്‍ക്കെല്ലാം നന്ദി പറഞ്ഞു തീര്‍ക്കാന്‍ തന്നെ ഏറെ നേരമെടുത്തു.
വാന്‍ റോസ് ജങ്ഷനിലെ ഹോട്ടലിലും വഴുതക്കാട്ടെ തട്ടുകടയിലുമായിരുന്നു സ്ഥിരം ഭക്ഷണം. ഹോട്ടലിലെ ജീവനക്കാര്‍ക്ക് ഭാഷ വശമില്ലെങ്കിലും ആശയവിനിമയത്തിന് അതൊന്നും തടസമായില്ല. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ നിന്നെത്തിയ ഇവരുടെ ദുഖം ഇവിടത്തുകാര്‍ ഹൃദയം കൊണ്ടു ഏറ്റെടുക്കുകയായിരുന്നു.വികാരനിര്‍ഭരമായ യാത്രയയപ്പാണ് ലാത്വിയന്‍ സുഹൃത്തിനായി അവസാനദിനം ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

*