Don't Miss
Home / COVER STORY / EXCLUSIVE: ചിക്കാഗോയില്‍ മലയാളി യുവതി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; പോലീസ് പിടിയിലായി

EXCLUSIVE: ചിക്കാഗോയില്‍ മലയാളി യുവതി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തു; പോലീസ് പിടിയിലായി

About The Author

ജോണ്‍ തോമസ്, ചിക്കാഗോ

ചിക്കാഗോ: കാമുകന്റെ ഭാര്യയെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കാന്‍ ശ്രമിച്ചതിന് മലയാളി യുവതി ചിക്കാഗോയില്‍ അറസ്റ്റില്‍. 31കാരിയായ ടീന ഇ.ജോണ്‍സിനെയാണ് കൊലക്കുറ്റം ചുമത്തി ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് പുറമെ വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനാണ് ടീനാ ജോണ്‍സ് അറസ്റ്റിലായത്. 
ഈമാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച ചില സൂചനകളില്‍ നിന്നാണ് ടീനയെ അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍  ഡാര്‍ക് വെബ് എന്ന ഒരുഗുണ്ടാസംഘത്തിന് 10,000 ഡോളര്‍ ബിറ്റ് കോയിന‍ില്‍ നല്‍കി ഒരു സ്ത്രീയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നു. ക്വട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാര്‍ക് വെബ്. ഈ സംഭവം മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു.
മെയ്‌ വുഡിലെ ലയോള യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ നേഴ്‌സാണ് ടീനാ ജോൺസ്. പൊലീസ് കേസെടുത്തതോടെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ആശുപത്രി അറിയിച്ചു. ഇതേ ആശുപത്രിയിലെ അനസ്‌തേഷ്യാ ഡോക്ടറായിരുന്നു കാമുകൻ. ഭാര്യ നെപേർവൈലിലെ സാമൂഹ്യ പ്രവർത്തകയും. പ്രണയ ചതിയിൽ വീഴ്‌ത്തി ഡോക്ടർ ചതിച്ചതാണ് ടീനയെ നിരാശയാക്കിയത്. ഇതിനുള്ള പ്രതികാരമായിട്ടാണ് ഡോക്ടറുടെ ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടത്. ഇതിനായി കരുതലോടെ നീങ്ങി.
ക്രിമിനൽ പ്രവർത്തനങ്ങൾ സജീവമാക്കുന്ന നിരവധി സൈറ്റുകൾ അമേരിക്കയിലുണ്ട്. ഇതിലൊന്നിലാണ് ടീനയും ബന്ധപ്പെട്ടത്. ജനുവരിയിലായിരുന്നു അത്. അഡ്വാൻസായി അതീവ രഹസ്യമായി 10000ഡോളർ ബിറ്റ് കോയിനിലൂടെ നൽകി. ഇതാണ് ടീനയെ കുടുക്കിയ തെളിവായത്. ഇതിൽ പിടിച്ചുള്ള ചോദ്യം ചെയ്യലിലാണ് വെബ് സൈറ്റിലൂടെ ക്വട്ടേഷൻ നൽകിയെന്നത് ടീന സ്ഥിരീകരിച്ചത്. കൃത്യമായ നിർദ്ദേശങ്ങളും ടീന നൽകി. കാമുകന്‍റെ ഭാര്യ ഉടൻ കൊല്ലപ്പെടുമെന്ന പ്രതീക്ഷയിൽ കഴിയുന്നതിനിടെയാണ് ചാനൽ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇതോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി.
ഡോക്ടറും നേഴ്‌സും തമ്മിലുള്ള രഹസ്യ ബന്ധത്തിൽ തെളിവ് കിട്ടി. ഇതോടെയാണ് ടീന കുടുങ്ങിയത്. കാമുകനോട് ക്വട്ടേഷൻ നൽകുമ്പോഴും ടീനയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു. ഭാര്യയെ കൊല്ലുമ്പോൾ ഭർത്താവിന്റെ മേൽ കുറ്റം വരരുതെന്ന് ടീന ഗുണ്ടാ സംഘത്തിന് നിർദ്ദേശം നൽകി. ഡോക്ടർ വീട്ടിൽ ഇല്ലാത്ത സമയവും മറ്റു വിശദാംശങ്ങളും ക്വട്ടേഷൻ ഗ്യാങ്ങിന് ഇന്‍റര്‍നെറ്റിലൂടെ ടീന നൽകി. അപകട മരണമാണെന്ന് തോന്നുവിധത്തിൽ കൊലപാതകം നടത്തണമെന്നായിരുന്നു ടീനയുടെ ആവശ്യം. താനും കാമുകനും പൊലീസിന്‍റെ പിടിയിലാകുന്നില്ലെന്ന് ഉറപ്പിക്കാനായിരുന്നു ഇത്.
ഇതെല്ലാം സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് അന്വേഷിച്ച അമേരിക്കൻ ചാനലിന് ലഭിച്ചു. അവർ വിശദമായി തന്നെ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇതോടെ പൊലീസിന് നിർണ്ണായക വിവരങ്ങളും ലഭിച്ചു. ഈ മാസം 12ന് വൂഡ്റിജ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ജനുവരിയിൽ ഒരുഗുണ്ടാസംഘത്തിന് 7 ലക്ഷം ഇന്ത്യൻ രൂപ നൽകിയാണ് ടീന കാമുകന്‍റെ ഭാര്യയെ വധിക്കാൻ ക്വട്ടേഷൻ നൽകിയത്.

കേസ് അടുത്തമാസം 15ലേക്ക് വിചാരണക്കായി നീക്കിവെച്ചിരിക്കുകയാണ്. കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും ഒടുക്കേണ്ടി വരും. ഇതിനുപുറമേ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഇരയുമായി യാതൊരുവിധത്തിലും ബന്ധപ്പെടാന്‍ പാടില്ലെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നത്. തിരുവല്ലക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന. ടോബിയും ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴി സ്വദേശികളുടെ മകനാണ്.
 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

*