Don't Miss
Home / COVER STORY / വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചതാണ് ആക്രമണത്തിലേക്ക് എത്തിച്ചത്. മുഖം കാണുന്നില്ല, അതിനാല്‍ ഹെല്‍മെറ്റ് ഊരാന്‍ ആവശ്യപ്പെട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു.