Don't Miss
Home / crime / മുഖ്യമന്ത്രിയെയും പി ജയരാജനെയും വധിക്കുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രിയെയും പി ജയരാജനെയും വധിക്കുമെന്ന് ഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം മുണ്ടൂര്‍ സ്വദേശിയായ വിജേഷിനെയാണ് പൊലീസ് പിടികൂടിയത്.

ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കിയ കേസില്‍ വിജേഷ് അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം അഴീകോടന്‍ മന്ദിരത്തിലെ മൂന്ന് ഫോണിലേക്കും മാറി മാറി വിളിച്ച് വിജേഷ് വധിഭീഷണി നടത്തുകയായിരുന്നു.

മുഖ്യമന്ത്രിക്കും ജയരാജനും പുറമേ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ മധുസൂദനനെയും വധിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കോഴിക്കോട് കൊളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയാണിയാള്‍. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.