Don't Miss
Home / COVER STORY / മാൻ ബുക്കർ പുരസ്കാരം അന്നാ ബേൺസിന്

മാൻ ബുക്കർ പുരസ്കാരം അന്നാ ബേൺസിന്

ലണ്ടൻ: ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് വടക്കൻ ഐറിഷ് എഴുത്തുകാരി അന്ന ബേൺസിന്. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ വടക്കൻ ഐറിഷുകാരിയിയാണ് അന്ന. അന്നയുടെ പരീക്ഷണാത്മക നോവലായ മിൽക്കമാനാണ് 50000പൗണ്ടിന്‍റെ പുരസ്കാരം. ചടങ്ങിൽ‌ അമ്പത്തയാറുകാരിയായ അന്ന ലണ്ടനിൽ നടന്ന പുരസ്കാരം ഏറ്റുവാങ്ങി.

മിൽക്ക് മാൻ എന്ന കരുത്തറ്റ മനുഷ്യനാൽ ലൈംഗിക പീഡനത്തിനിരയാകുന്ന 18 വയസുകാരിയുടെ കഥയാണ് മിൽക്ക്മാൻ. ലിറ്റിൽ കൺസ്ട്രക്ഷൻ, നോ ബോൺസ് എന്നീ രണ്ടു നോവലുകൾക്കു ശേഷമുള്ള ബേൺസിന്‍റെ നോവലാണിത്.

സ്വന്തം അനുഭവങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ നോവൽ എഴുതിയെന്ന് ബേൺസ് പറഞ്ഞിട്ടുണ്ട്. ഞാൻ വളർന്നു വന്ന സാഹചര്യം അക്രമങ്ങൾ, അവിശ്വാസം, മനോവിഭ്രാന്തി എന്നിവ നിറഞ്ഞതായിരുന്നു. ആ സാഹചര്യങ്ങളുമായി ചേർന്ന് പോകാൻ അവരിൽ പരിശ്രമിച്ചിരുന്നു. അവരുടെ ആ ശ്രമങ്ങളാണ് എന്‍റെ നോവലിലും കാണാൻ കഴിയുക.

ബുക്കർ പുരസ്കാരത്തിന്‍റെ അമ്പതാം വാർഷികമാണിത്. റി​ച്ച​ർ​ഡ് പ​വേ​ഴ്സ്, ഇ​രു​പ​ത്തി​യേ​ഴു​വ​യ​സ്സു​കാ​രി ഡെ​യ്സി ജോ​ൺ​സ​ൺ, എ​സി എ​ഡു​ജ്യ​ൻ എ​ന്നി​വ​രെ അ​വ​സാ​ന ​റൗ​ണ്ടി​ൽ മ​റി​ക​ട​ന്നാ​ണ് ബേ​ൺ​സ് സ​മ്മാ​നം സ്വ​ന്ത​മാ​ക്കി​യ​ത്. 

 

keywords: man booker prize, anna burns, incredibly original