Don't Miss
Home / ENTERTAINMENT / CINEMA / ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ഫേസ്ബുകില്‍ കുച്ചിപ്പുഡി വീഡിയോയുമായി മ‍ഞ്ജു വാര്യര്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ് സാമൂഹ്യ മാധ്യമങ്ങളിന്ന്. പല സെലിബ്രിറ്റികളും ലൈവ് വീഡിയോ ചാറ്റ്കളിലൂടെയും കലാപരിപാടികളിലൂടെയും എല്ലാം തങ്ങളുടെ ആരാധകരോട് സംവദിക്കാനാണ് ഈ സമയം ഉപയോഗിക്കുന്നത്. ഇന്ന് മലയാളികളുടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് നടി മഞ്ജു വാര്യരുടെ കുച്ചിപുഡി ആയിരുന്നു 46 സെക്കന്‍റുകള്‍ മാത്രമുളള വീഡിയോ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ലക്ഷത്തോളം ആളുകളാണ് കണ്ടത്. ആരാധകര്‍ ലൈക്കുകള്‍ നല്‍കിയും കമന്‍റിലൂടെയും പ്രതികരിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
സ്റ്റേ ഹോം, സ്റ്റേ ഫിറ്റ്, ക്വാറന്‍റൈന്‍, കുച്ചിപുഡി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് മഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “When you doubt dance it out” എന്ന തലക്കെട്ടും നൃത്തം പോലെതന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമായിട്ടുണ്ട്.