Don't Miss
Home / Main Story / ചരിത്രമെഴുതി മേരി കോം; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം

ചരിത്രമെഴുതി മേരി കോം; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ്ണം

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വർണ്ണം. 48 കിലോഗ്രാം വിഭാഗത്തിൽ ഇത് ആറാം തവണയാണ് മേരി കോം സ്വർണം നേടുന്നത്. ഇതോടെ ആറ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വർണമെന്ന ക്യൂബയുടെ ഇതിഹാസ താരം ഫെലിക്സ് സാവണിന്‍റെ റിക്കോർഡിന് ഒപ്പം മേരി കോം എത്തി.

ഫൈനലിൽ ഉക്രെയിൻ താരം ഹന്ന ഒഖോട്ടയെ തറപറ്റിച്ചാണ് മേരി സ്വർണം നേടിയത്. ഏഴാം തവണയാണ് മേരി ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിന്‍റെ ഫൈനലിൽ മത്സരിച്ചത്.