Don't Miss
Home / NEWS / ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ൽ

ലോ​ക ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മേ​രി കോം ​ഫൈ​ന​ലി​ൽ

ലോ​ക വ​നി​താ ബോ​ക്‌​സിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ത്ത​ര​കൊ​റി​യ​യു​ടെ കിം ​ഹ്യാം​ഗ് മി​യെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ മേ​രി കോം ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​യി​ൽ 48 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് പോ​യി​ന്‍റു​ക​ൾ​ക്കാ​യി​രു​ന്നു മേ​രി കോ​മി​ന്‍റെ വി​ജ‍​യം. സ്കോ​ർ: 5-0.

ഫൈ​ന​ലി​ൽ വിജയിച്ചാല്‍ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം നേ​ടു​ന്ന താ​ര​മെ​ന്ന റെക്കോര്‍ഡ് മേ​രി കോ​മിനാകും. അ​ഞ്ച് സ്വ​ർ​ണ​മാ​ണ് മേ​രി​യു​ടെ അ​ക്കൗ​ണ്ടി​ലു​ള്ള​ത്. 2001-ല്‍ ​വ​നി​താ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി​യ​പ്പോ​ള്‍ മേ​രി​കോം വെ​ള്ളി നേ​ടി​യി​രു​ന്നു. പി​ന്നീ​ട് 2002 മു​ത​ല്‍ 2010 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി അ​ഞ്ചു സ്വ​ര്‍​ണം നേ​ടി.