Don't Miss
Home / ENTERTAINMENT / CINEMA / ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിക്കുന്നു; കാത്തിരിപ്പോടെ ആരാധകര്‍

ഡ്രാമയില്‍ മോഹന്‍ലാല്‍ ആലപിക്കുന്നു; കാത്തിരിപ്പോടെ ആരാധകര്‍

ഒരിക്കൽ കൂടി ഗായകനായി എത്തുകയാണു ലാൽ. തന്റെ പുതിയ ചിത്രം ഡ്രാമയുടെ പ്രോമോ സോങ് ആലപിച്ചാണ് ആ തിരിച്ചു വരവ്. ഹരിനാരായണൻ രചിച്ച വരികൾക്കു ഈണമിട്ടിരിക്കുന്നത് വിനു തോമസാണ്. റൺ ബേബി റണ്ണിലെ  ആറ്റുമണല്‍  എന്ന്  തുടങ്ങുന്ന  ഗാനം ഹിറ്റായിരുന്നു.

മോഹന്‍ലാല്‍ ഇതിനുമുമ്പും  തന്റെ ചിത്രങ്ങളിൽ ആലപിച്ചിട്ടുണ്ട്. ഏയ് ഓട്ടോ, കണ്ണെഴുതി പൊട്ടും തൊട്ടു, സ്ഫടികം, ഉസ്താദ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നവംബര്‍ ഒന്നിനാണ് ഡ്രാമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലണ്ടനിൽ ആയിരുന്നു പ്രധാന ചിത്രീകരണം. കനിഹ, ആശ ശരത്, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ തുടങ്ങിയവരാണു മറ്റു അഭിനേതാക്കൾ. ദേവാസുരം, രാവണപ്രഭു, സ്പിരിറ്റ് എന്നീ ചിത്രങ്ങൾ ലാൽ-രഞ്ജിത് കൂട്ടായ്മയിൽ പുറത്തിറങ്ങിയിട്ടുണ്ട്.