Don't Miss
Home / NEWS / Keralam / യേശുദാസിനെക്കൊണ്ട് പാട്ടുപാടിക്കിട്ടുന്ന പണം വേണ്ടെന്ന് കൈരളിയും സി.പി.എമ്മും തീരുമാനിക്കുമോ? യേശുദാസിനെതിരെയുള്ള സൈബര്‍ സഖാക്കളുടെ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

യേശുദാസിനെക്കൊണ്ട് പാട്ടുപാടിക്കിട്ടുന്ന പണം വേണ്ടെന്ന് കൈരളിയും സി.പി.എമ്മും തീരുമാനിക്കുമോ? യേശുദാസിനെതിരെയുള്ള സൈബര്‍ സഖാക്കളുടെ പ്രചാരണത്തിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.എസ്. സനില്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

യേശുദാസ് ദേശീയ സിനിമ അവാര്‍ഡ് സ്വീകരിച്ചതിനെതിരെ വന്‍ കലാപം ഉണ്ടാക്കുന്ന ഇടതുപക്ഷ സൈബര്‍ ബുദ്ധിജീവികള്‍ സ്വരലയ – കൈരളി യേശുദാസ് സംഗീത അവാര്‍ഡ് കൊടുക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുമോ എന്ന് മാധ്യമപ്രവര്‍ത്തകനായ എം.എസ്. സനില്‍കുമാര്‍. പ്രതിഷേധം വാക്കില്‍ മാത്രം പോര പ്രവര്‍ത്തിയിലും കാണിക്കണം. 66 ദേശീയ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധം എഴുതി അറിയിച്ചു. നടപടി ഇല്ലാതായപ്പോള്‍ നടപ്പിലാക്കി കാണിച്ചു. അതാണ് ധീരത. കമ്മ്യൂണിസ്റ്റുകാര്‍ക്ക് യേശുദാസിനെ ബഹിഷ്‌കരിക്കാന്‍ കിട്ടുന്ന ഒരവസരമാണ് സ്വരലയ – കൈരളി യേശുദാസ് അവാര്‍ഡ് ഇനിമുതല്‍ നല്‍കരുത്. ഈ വര്‍ഗ്ഗ വഞ്ചകന്റെ കൈയില്‍ നിന്ന് കൈരളി സംഗീത പ്രതിഭകള്‍ക്ക് അവാര്‍ഡ് വാങ്ങി നല്‍കരുത്.
ഈ യൂദാസിനെക്കൊണ്ട് പാട്ടുപാടിക്കിട്ടുന്ന പണം വേണ്ടായെന്ന് കൈരളിയും സി.പി.എമ്മും തീരുമാനിക്കണമെന്ന് അതിരൂക്ഷമായി സനല്‍കുമാര്‍ വിമര്‍ശിക്കുന്നു. ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ സി.പി.എമ്മിന്റെ സൈബര്‍ സഖാക്കള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അക്കാര്യം ഒന്ന് ഫേസ്ബുക്കില്‍ എഴുതണം. ഇക്കാര്യം കൈരളി ടി.വിയുടെ എം.ഡി ജോണ്‍ബ്രിട്ടാസിനെ രേഖാമൂലം അറിയിക്കുകയും വേണം. ഇതൊന്നും ചെയ്യാതെ യേശുദാസ് യൂദാസ് ആണെന്നും വര്‍ഗ്ഗ വഞ്ചകന്‍ ആണെന്നും ഓരിയിട്ടിട്ട് കാര്യമില്ലെന്ന് സനില്‍കുമാര്‍ പറയുന്നു. ഇനിയെങ്കിലും യേശുദാസിന്റെ താരമൂല്യം വിറ്റ് കാശാക്കുന്ന പരിപാടി നിര്‍ത്തിയിട്ടുവേണം സാമൂഹിക മാധ്യമങ്ങളില്‍ സഖാക്കള്‍ ആദര്‍ശം വിളമ്പേണ്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം –

Content Highlights: Kerala Journalist MS Sanilkumar facebook post about Yesudas Controversy over National Film Awards Ceremony
RELATED ARTICLES:
യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ച് നടന്‍ അലന്‍സിയര്‍

Leave a Reply

Your email address will not be published. Required fields are marked *

*