Don't Miss
Home / NEWS / Keralam / പത്തനംതിട്ടയില്‍ സുനില്‍ ടീച്ചറിന്റെ കാരുണ്യത്തില്‍ തലചായ്ക്കാന്‍ കൂരയായത് 96 പാവപ്പെട്ടവര്‍ക്ക്; അവസാനം നിര്‍മ്മിച്ച രണ്ട് വീടുകളുടെ സ്‌പോണ്‍സേഴ്‌സായ സിംഗപ്പൂര്‍ ദമ്പതികള്‍ വീടിന്റെ താക്കോല്‍ കൈമാറി

പത്തനംതിട്ടയില്‍ സുനില്‍ ടീച്ചറിന്റെ കാരുണ്യത്തില്‍ തലചായ്ക്കാന്‍ കൂരയായത് 96 പാവപ്പെട്ടവര്‍ക്ക്; അവസാനം നിര്‍മ്മിച്ച രണ്ട് വീടുകളുടെ സ്‌പോണ്‍സേഴ്‌സായ സിംഗപ്പൂര്‍ ദമ്പതികള്‍ വീടിന്റെ താക്കോല്‍ കൈമാറി

പത്തനംതിട്ട: കയറിക്കിടക്കാന്‍ കൂരയില്ലാത്ത നിരവധി പേര്‍ക്ക് വീടൊരുക്കിയ സാമൂഹിക പ്രവര്‍ത്തകയാണ് എം.എസ് സുനില്‍. നൂറു വീടുകള്‍ പാവങ്ങള്‍ക്ക് വെച്ച് നല്‍കാനാണ് സുനില്‍ ടീച്ചറുടെ ലക്ഷ്യം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് മുന്‍ അധ്യാപികയാണ് സുനില്‍ ടീച്ചര്‍. സ്വദേശത്തും വിദേശത്തുമുള്ള നിരവധി പേരുടെ സഹായത്തോടെയാണ് ടീച്ചര്‍ വീട് നിര്‍മ്മിച്ച് മല്‍കുന്നത്. ഇതിനോടകം 96 വീടുകള്‍ പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് മികച്ച സാമൂഹ്യപ്രവര്‍ത്തകക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ നാരി ശക്തി പുസ്‌കാരത്തിന് സുനില്‍ ടീച്ചര്‍ അര്‍ഹയായിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ്.
സുനിലിന്റെ സാമൂഹ്യ പ്രവര്‍ത്തനത്തെ കുറിച്ച സിംഗപ്പൂറിലെ അഭിഭാഷക ദമ്പതികള്‍ അവിടെ നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രത്തില്‍ വായിക്കാനിടയായി. സുനിലിന്റെ ഇമെയില്‍ ഐഡി തേടിപ്പിടിച്ച് ഗ്ലാഡിസും ഭര്‍ത്താവ് പാട്രിക്കും സുനിലിന് കത്തെഴുതി. അര്‍ഹരായ രണ്ട് പേര്‍ക്ക് വീട് വെച്ച് നല്‍കാനുള്ള പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. വീടില്ലാത്ത രണ്ട് പേരെ കണ്ടെത്തി വീട് പണി പൂര്‍ത്തിയാക്കി. രണ്ട് വീടുകള്‍ക്കായി അഞ്ച് ലക്ഷം രുപയാണ് ഗ്ലാഡിസും ഭര്‍ത്താവും ചേര്‍ന്ന നല്‍കിയത്.
വീടിന്റെ താക്കോല്‍ദാനം നടക്കുമ്പോള്‍ തങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചത് പ്രകാരം ഈ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ എത്തി വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഒറ്റമുറി തകര ഷെഡില്‍ കഴിഞ്ഞിരുന്ന രണ്ട് കുടുംബങ്ങളെയാണ് ഗ്ലാഡിസിന്റെയും ഭര്‍ത്താവിന്റെയും സഹായത്തോടെ പുതിയ വീട്ടിലേക്ക് മാറ്റി താമസിപ്പിക്കാന്‍ കഴിഞ്ഞത്. തങ്ങളുടെ കൊച്ചുമക്കളുടെ താല്‍പര്യപ്രകാരമാണ് പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കിയതെന്ന ഗ്ലാഡിസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് സിംഗപ്പൂരില്‍ കുടിയേറിയവരുരുടെ പിന്‍തലമുറക്കാരാണ് ഇവര്‍ രണ്ട് പേരും. പാട്രിക്കിന്റെ കുടുംബവീട് തിരുവനന്തപുരം ചെറിയ തുറയിലാണ്.
സാമൂഹ്യവിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ടീച്ചറിനെത്തേടി കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ചുമതല ലഭിക്കുന്നതാണ് പിന്നീടുള്ള കഥകളുടെ തുടക്കം. ഒരു കോളേജില്‍ നിന്ന് ഒരു വീട് എന്ന് നിര്‍ദേശമുണ്ടായപ്പോഴാണ് ടീച്ചറുടെയും കുട്ടികളുടെയും മറ്റനേകം പേരുടെയും കാരുണ്യത്തില്‍ ആദ്യവീട് പിറക്കുന്നത്. പിന്നീട് ടീച്ചര്‍ ഒറ്റയ്ക്ക് വീടില്ലാത്തവരെത്തേടി ഇറങ്ങിത്തിരിച്ചു. കോളേജിലെ ഒരു വിദ്യാര്‍ത്ഥിക്ക് വീടു വച്ചു കൊടുക്കുന്ന പദ്ധതിയില്‍ ഭാഗമായതോടെയാണ് സുനില്‍ ടീച്ചര്‍ വീടു വച്ചു നല്‍കി തുടങ്ങിയത്.
സ്വദേശത്തും വിദേശത്തുമുള്ള നിരവധി ആളുകളുടെ സഹായത്തോടെയാണ് ടീച്ചര്‍ വീടു നിര്‍മ്മിച്ചു നല്‍കുന്നത്. ഒറ്റയ്‌ക്കൊരു സംഘടനയാണ് ടീച്ചര്‍ എന്നു കോളജിലെ സഹപ്രവര്‍ത്തകര്‍ പറയുന്നതു വെറേതയല്ല. പത്തനംതിട്ട ജില്ലയുടെ മിക്കപ്രദേശങ്ങളിലും ടീച്ചറുടെ സാന്നിദ്ധ്യമുണ്ടാകും. ചിലപ്പോള്‍ ഡോക്ടറായും ചിലപ്പോള്‍ നഴ്‌സായും മറ്റു ചിലപ്പോള്‍ െ്രെഡവറായും അതുമല്ലെങ്കില്‍ സാന്ത്വനമായുമൊക്കെ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് 96 വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

*