Don't Miss
Home / COVER STORY / മയക്കുമരുന്നിന് അടിമയായ ബിരുദ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് 9 വയസ്സുള്ള അനുജന്‍ മരിച്ചു ; മറ്റൊരു സഹോദരന് ഗുരുതര പരിക്ക്

മയക്കുമരുന്നിന് അടിമയായ ബിരുദ വിദ്യാര്‍ത്ഥിയുടെ കുത്തേറ്റ് 9 വയസ്സുള്ള അനുജന്‍ മരിച്ചു ; മറ്റൊരു സഹോദരന് ഗുരുതര പരിക്ക്

പാലക്കാട്: മയക്കുമരുന്നിന് അടിമയായ ബിരുദ വിദ്യാര്‍ത്ഥി ഒമ്പത് വയസ്സുള്ള അനുജനെ വീട്ടില്‍ വച്ച് കുത്തിക്കൊന്നു. ഏഴ് വയസ്സുകാരനായ മറ്റൊരനുജനെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊല്ലപ്പെട്ടത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ ജ്യേഷ്ഠന്‍ മുഹമ്മദ് നബീല്‍ ഏഴ് വയസ്സുകാരനായ അനിയന്‍ അഹമ്മദിനേയും കുത്തി. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ആസ്പത്രിയിലാണ്.

മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ശനിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു സംഭവം.

രക്ഷപ്പെടാന്‍ ശ്രമിച്ച നബീല്‍ ഇബ്രാഹിമിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരില്‍ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് 21 കാരനായ മുഹമ്മദ് നബീലെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.