Don't Miss
Home / HEALTH / എയ്ഡ്‌സ് സ്ഥിരീകരിക്കാന്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താന്‍ ആര്‍.സി.സി: തടസ്സവാദവുമായി എയ്ഡ്‌സ് കണ്‍ട്രോണ്‍ സൊസൈറ്റി; എലീസ ടെസ്റ്റിന് മാത്രമേ അംഗീകാരമുള്ളുവെന്നും നാറ്റ് ചിലവേറിയതാണെന്നും ന്യായീകരണം

എയ്ഡ്‌സ് സ്ഥിരീകരിക്കാന്‍ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താന്‍ ആര്‍.സി.സി: തടസ്സവാദവുമായി എയ്ഡ്‌സ് കണ്‍ട്രോണ്‍ സൊസൈറ്റി; എലീസ ടെസ്റ്റിന് മാത്രമേ അംഗീകാരമുള്ളുവെന്നും നാറ്റ് ചിലവേറിയതാണെന്നും ന്യായീകരണം

About The Author

അനാമിക അരുണ്‍

തിരുവനന്തപുരം: ആര്‍സിസിയില്‍ രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ എച്ച്‌ഐവി ബാധിച്ച് മരിച്ച സംഭവത്തില്‍ വിവാദം കത്തിപ്പടരുന്നതിനിടെ മറ്റൊരു വിവാദം കൂടി ഉയരുന്നു. എച്ച്‌ഐവി കണ്ടുപിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി കേന്ദ്രീകൃത ന്യൂക്ലിസ് ആസിഡ് ടെസ്റ്റ് സംസ്ഥാനത്ത് സര്‍ക്കാര്‍തലത്തില്‍ നടപ്പാക്കാനാകില്ലെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. നിശ്ചിയ സമയത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കില്ലെന്നതും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണ് ഇതിനായി അടയ്‌ക്കേണ്ട ഫീസെന്നതിനാലുമാണിതെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഡയറക്ടര്‍ ഡോ. രമേഷ് പറഞ്ഞു. നാറ്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഞ്ചുവര്‍ഷം മുമ്പ് ആലുവ റീജ്യനല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്റര്‍ ഒരു ശുപാര്‍ശ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സെന്‍ട്രലൈസ്ഡ് സംവിധാനം ആവശ്യമില്ലെന്നും നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ നിയമമനുസരിച്ചാണ് കേരളത്തില്‍ ഇപ്പോള്‍ എച്ച്‌ഐവി ടെസ്റ്റ് നടത്തുന്നതെന്നും ഫോര്‍ത്ത് ജനറേഷനായ എലീസ ടെസ്റ്റിന് മാത്രമേ സംസ്ഥാനത്ത് നാകോയുടെ അംഗീകാരമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
നാറ്റ് ശുപാര്‍ശ പ്രകാരം ബ്ലഡ് ബാങ്കില്‍ നിന്നും രക്തം പരിശോധാന സ്ഥലത്ത് എത്തിക്കുന്നതിനുള്ള സമയം പ്രധാനമാണ്. അതിനാല്‍ രക്തം കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോയി ടെസ്റ്റ് നടത്തുക പ്രായോഗികമല്ല. സുരക്ഷ സംബന്ധിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിന് അതിടയാക്കുമെന്നും ഡയറക്ടര്‍ പറയുന്നു. മാത്രമല്ല ടെസ്റ്റിന് വന്‍ തുകയാണ് ചെലവാവുക. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ഈ പദ്ധതി നടപ്പാക്കിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ മേഖലയിലെ ബ്ലഡ് ബാങ്കുകള്‍ക്ക് നാറ്റ് ഫെസിലിറ്റിയുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ അവിടങ്ങളില്‍ 50,000 ആള്‍ക്കാരുടെ രക്തം പരിശോധിചെങ്കിലും ഒരാള്‍ക്കു മാത്രമേ എച്ച്‌ഐവി കണ്ടെത്താനായുള്ളു. എന്നാല്‍ ഫോര്‍ത്ത് ജനറേഷന്‍ ടെസ്റ്റാ എലീസയില്‍ ഇത് അനായാസം കണ്ടുപിടിക്കാനാകും.
നാറ്റ് നടത്തുന്നതിന് ആലുവ റീജ്യനല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററിന് ലബോറട്ടറിയും അതിനുള്ള പാടവവും ഉണ്ടെന്നാണ് അവരുടെ വാദം. അവര്‍ക്ക് ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വാനുമുണ്ട്. എന്നാല്‍ ഇതില്‍ ഏറെ പ്രധാന പ്രശനമെന്നു പറയുന്നത് പ്രത്യേക ഊഷ്മാവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകില്ല എന്നതാണ്. ഒരു ടെസ്റ്റ് നടത്തുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍വീസ് നല്‍കുന്നവര്‍ക്കാണ്.
എന്നാല്‍ ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായപ്രകാരം നാറ്റ് നടപ്പാക്കുകയാണെങ്കില്‍ അപകടസാധ്യത കുറയ്ക്കാനാകുമെന്നും അണുബാധ ഉണ്ടാകില്ലെന്നുമാണ്.
ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതുവഴി 13ഉം 16ഉം വയസുള്ള രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ഈ വിവാദത്തിനിടെയാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പുതിയ ന്യായീകരണം. ലോകാരോഗ്യ സംഘടനയുടെയും നാകോയുടെയും നിര്‍ദ്ദേശപ്രകാരമുള്ള സ്‌ക്രീനിംഗ് പരിശോധനകളായിരുന്നു ആര്‍സിസിയില്‍ എച്ച്‌ഐവിക്കു വേണ്ടി നടത്തിയിരുന്നതെന്നും ആ പരിശോധനയില്‍ വിന്‍ഡോ പീരീഡില്‍ ഉള്ള അണുബാധ കണ്ടുപിടിക്കാന്‍ കഴിയണമെന്നുള്ള ശാസ്ത്രസത്യം പലതവണ ആര്‍സിസിയും ഇതേക്കുറിച്ച് അന്വേഷിച്ച ഏജന്‍സികളുമൊക്കെ വ്യക്തമാക്കിയതാണെന്നാണ് ആര്‍സിസി ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കുറേക്കൂടി കൃത്യതയുള്ള നാറ്റ് പരിശോധനാ സൗകര്യം ആര്‍സിസി പോലുള്ള ആശുപത്രികളില്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ പരിഗണിക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് ഡയറക്ടര്‍ അറിയിച്ചു. നാറ്റ് പരശോധന ലഭ്യമാക്കിയാല്‍ പോലും വിന്‍ഡോ പീരീഡ് ഇപ്പോഴുള്ള മൂന്നു മാസത്തില്‍ നിന്നും 15 ദിവസമായി കുറയുന്നതല്ലാതെ നൂറുശതമാനം സുരക്ഷിതമാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും അത് ശാസ്ത്രത്തിന്റെ പരിമിതിയാണെന്നും മറിച്ച് ആര്‍സിസിയുടെ പിഴവല്ലെന്നുമാണ് ആര്‍സിസിയെ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ഡയറക്ടറുടെ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ആര്‍സിസിയില്‍ നാറ്റ് നടപ്പാക്കാനൊരുങ്ങുമ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അത് പറ്റില്ലെന്ന നിലപാടാണ് ഇപ്പോള്‍ കൂടുതല്‍ വിവാദമായിരിക്കുന്നത്.
Content Highlights: Nuclic Acid Amplification Test (NAAT) to find HIV positive, Regional Cancer Centre (RCC) Thiruvananthapuram, Aids Control Society
RELATED ARTICLES:

കുടുംബം ഒന്നും തകര്‍ന്നില്ലല്ലോ; നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും രോഗമില്ലല്ലോ എന്ന് ആരോഗ്യമന്ത്രിയുടെ പരിഹാസത്തോടെയുള്ള മറുപടി