Don't Miss
Home / COVER STORY / സ്‌കൂളില്‍ കയറാതെ കറങ്ങിനടന്നാല്‍ ഇനി പിടിവീഴും: മുങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സോഫ്റ്റ് വെയര്‍ വരുന്നു; അടുത്ത അധ്യയന വര്‍ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

സ്‌കൂളില്‍ കയറാതെ കറങ്ങിനടന്നാല്‍ ഇനി പിടിവീഴും: മുങ്ങിനടക്കുന്ന വിദ്യാര്‍ത്ഥികളെ പിടികൂടാന്‍ പൊലീസിന്റെ പ്രത്യേക സോഫ്റ്റ് വെയര്‍ വരുന്നു; അടുത്ത അധ്യയന വര്‍ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം: വീട്ടില്‍നിന്നു സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങിയിട്ടു ക്ലാസില്‍ കയറാതെ കറങ്ങിനടക്കാനാണോ ഭാവം അടുത്ത അധ്യയന വര്‍ഷം അതു നടക്കില്ല. പൊലീസ് എല്ലാം അറിയും. സ്‌കൂള്‍ ഹാജര്‍നില പൊലീസിനെ അറിയിക്കുന്ന സോഫ്റ്റ്വെയര്‍ അടുത്ത അധ്യയനവര്‍ഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐജി: മനോജ് ഏബ്രഹാം അറിയിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയിലെ 10 സ്‌കൂളുകളില്‍ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. ഇതു നിലവില്‍ കൊല്ലത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും ഹാജര്‍നില കംപ്യൂട്ടറില്‍ അധ്യാപകരാണു രേഖപ്പെടുത്തുന്നത്. ഇതു സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പൊലീസിനു പരിശോധിക്കാനാകും. പതിവായി മുടങ്ങുന്ന കുട്ടികള്‍ക്ക് അതിനു വ്യക്തമായ കാരണം ബോധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് നിരീക്ഷണത്തിലാകും. ലഹരി ഉപയോഗത്തിനും മറ്റും പൊലീസ് താക്കീതു ചെയ്തു വിട്ടയച്ച കുട്ടികളുടെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിക്കാനും ഉദ്ദേശിക്കുന്നതായി ഐജി അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍ ക്ലാസ് കട്ട് ചെയ്തു മുങ്ങുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണു പദ്ധതി വ്യാപിപ്പിക്കുന്നത്.