Don't Miss
Home / Main Story / പൊലീസിന് മൂന്ന് യൂണിഫോം കൂടി; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

പൊലീസിന് മൂന്ന് യൂണിഫോം കൂടി; നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

കോഴിക്കോട്: പ്രളയദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കായികാവശ്യത്തിനും ഉപയോഗിക്കാന്‍ കേരളാ പൊലീസിന് മൂന്നുതരം യൂണിഫോം കൂടി. സ്‌പോര്‍ട്‌സ്, മഴക്കാല രക്ഷാപ്രവര്‍ത്തനം, പ്രളയ ദുരന്ത മേഖലകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാനായി ട്രാക്ക് സ്യൂട്ട് രൂപത്തിലുള്ള മൂന്നു യൂണിഫോം പാറ്റേണ്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.
നവംബര്‍ ഒന്നുമുതല്‍ പരിഷ്‌ക്കാരം നടപ്പാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. വെള്ള-കറുപ്പ്, ഒലീവ് ഗ്രീന്‍- നേവിബ്ലൂ, ചുവപ്പ്-നേവി ബ്ലൂ എന്നീ നിറങ്ങളിലുള്ള ട്രാക്ക് സ്യൂട്ട് യൂണിഫോമുകളാണ് പുറത്ത് ഇറക്കുന്നത്. ഇവയില്‍ കേരള പൊലീസ് എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. വെള്ളമായാല്‍ എളുപ്പത്തില്‍ ഉണങ്ങുന്നതും ധരിക്കാന്‍ അനിയോജ്യവുമായ രീതിയിലുള്ള തുണി ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

വൃത്താകൃതിയിലുള്ള കഴുത്തോടു കൂടിയ ഹാഫ് സ്ലീവ് കടും നിറത്തുള്ള ടീഷര്‍ട്ട്, ടീഷര്‍ട്ടിന്റെ കഴുത്തു മുതല്‍ കൈയുടെ അറ്റം വരെ സീബ്രാലൈന്‍ മാതൃകയില്‍ നാല് വെള്ള നിറത്തുള്ള റിബണ്‍. ഒരു സെന്റീമീറ്ററാണ് ഇതിന്റെ അകലം. ടീഷര്‍ട്ടിന്റെ ഇടതുവശത്ത് നെഞ്ചത്തായി കേരള പോലീസ് ചിഹ്നം ഉണ്ടാകും. ഇതിന് ആറു സെന്റീമീറ്റര്‍ വ്യാസം വേണം. കറുപ്പ് നിറത്തുള്ള ടീഷര്‍ട്ടില്‍ വെള്ള നിറത്തിലാവണം കേരള പോലീസ് എന്ന് എഴുതേണ്ടത്. ഷോര്‍ട്ട്സും ട്രാക്ക് പാന്റ്സും കടുംകറുപ്പ് നിറത്തിലായിരിക്കണം. ഇവയുടെ ഇരുവശത്തുമായി നാല് വെള്ള നിറത്തുള്ള റിബണുകള്‍ മുകളില്‍ നിന്ന് താഴെവരെ വേണം. ഇവ സീബ്രാലൈനുകള്‍ പോലുള്ളതാവണം.

മൂന്നു യൂണിഫോമും ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ളവയായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. പ്രളയമുള്‍പ്പെടെയുള്ള മേഖലയില്‍ കാക്കിയിലോ അല്ലെങ്കില്‍ മഫ്തിയിലോ ആയിരുന്നു ഇതുവരെയും പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിന്നും ഒരു മാറ്റവും ജനങ്ങള്‍ക്ക് തിരിച്ചറിയാനാവും വിധത്തിലുമാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*