Don't Miss
Home / NEWS / Keralam / ശബരിമലയില്‍ പ്രതിഷേധം: നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

ശബരിമലയില്‍ പ്രതിഷേധം: നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവച്ചു

നിലയ്ക്കൽ: “മനിതി’ സംഘാംഗങ്ങളായ യുവതികൾ ശബരിമല ദർശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തിൽ നിലയ്ക്കൽ- പമ്പ കെഎസ്ആർടിസി സർവീസ് താത്കാലികമായി നിർത്തി വച്ചു.

സുരക്ഷ കണക്കിലെടുത്താണ് ഇതെന്നാണ് വിവരം. ഇന്ന് ഞായറാഴ്ച ആയതിനാൽ ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുമെന്നും പ്രതിഷേധം കനക്കുകയും തീർഥാടകരുടെ എണ്ണം വർധിക്കുകയും ചെയ്താൽ പോലീസിന് നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്നതിനാലുമാണ് ബസ് സ്ർവീസ് നിർത്തിവച്ചിരിക്കുന്നത്.  ഒരു മണിക്കൂർ നേരത്തേക്കാണ് ബസ് സർവീസ് നിർത്തി വച്ചരിക്കുന്നത്.