Don't Miss
Home / HEALTH / കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: വ്യാജരേഖകള്‍ സമര്‍പ്പിച്ച ഒമ്പതു ഡോക്ടര്‍മാരെ മെഡിക്കല്‍കൗണ്‍സില്‍ അയോഗ്യരാക്കി; ഒരുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കി; പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു വയ്ക്കാനും പാടില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: വ്യാജരേഖകള്‍ സമര്‍പ്പിച്ച ഒമ്പതു ഡോക്ടര്‍മാരെ മെഡിക്കല്‍കൗണ്‍സില്‍ അയോഗ്യരാക്കി; ഒരുവര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കി; പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു വയ്ക്കാനും പാടില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍

കണ്ണൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. വ്യാജ രേഖകള്‍ ചമച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിധരിപ്പിച്ചതിനാണ് ഈ ശിക്ഷ. മെഡിക്കല്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റിയാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയേറെ ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തുന്നത്.
പുതിയ മെഡിക്കല്‍കോളേജായ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിന്റെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനായി എത്തിയ കമ്മിറ്റിക്ക് മുമ്പാകെയാണ് മറ്റു മെഡിക്കല്‍കോളേജുകളില്‍ ജോലിചെയ്യുന്ന ഈ ഡോക്ടര്‍മാര്‍ വ്യാജരേഖകള്‍ നല്‍കിയ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന് തെറ്റിധരിപ്പിച്ചിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റിയാണ് ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ഡോക്ടര്‍മാരായ പി.ജി. ആനന്ദകുമാര്‍, വത്സലന്‍.വി.കെ., സെബാസ്റ്റ്യന്‍ സഖറിയാസ്, നാരായണ പ്രകാസ്ദ, അശോകന്‍.കെ.എം, രാജമ്മ.സി.കെ., ശ്രീദേവി.പി., കെ.വി. ശിവശങ്കര്‍, മുഹമ്മദ് ഇബ്രാഹിം.പി., ഡോ. ജയരാജന്‍.സി.വി എന്നിവരെയാണ് അന്വേഷണ വിധേയമായി ഒരുവര്‍ഷത്തേക്ക് പ്രാക്റ്റീസ് ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഇക്കാലയളവില്‍ പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് ഇവരുടെ രജിസ്‌ട്രേഷനും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇക്കാര്യം പ്രതികളായ ഡോക്ടര്‍മാരെയും മറ്റു സ്ഥാപനങ്ങളെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍കോളേജില്‍ വിദ്യാര്‍ത്ഥി അഡ്മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്കെതിരെ ഇത്തരമൊരു തട്ടിപ്പിന്റെ വാര്‍ത്തയും പുറത്തുവരുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടുന്നതിനു വേണ്ടി കണ്ണൂര്‍ മെഡിക്കല്‍കോളേജ് മാനേജ്‌മെന്റ് നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
new doc 2018-05-14 18.15.52_20180514181623