Don't Miss
Home / COVER STORY / എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരേ ആക്രമണം: സുകുമാരൻ നായരുടെ പേരിൽ റീത്തുവച്ചു

എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരേ ആക്രമണം: സുകുമാരൻ നായരുടെ പേരിൽ റീത്തുവച്ചു

തിരുവനന്തപുരം ജില്ലയിൽ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗം മന്ദിരത്തിന് നേരെ കല്ലേറ് നടന്നു. ആക്രമത്തിൽ ചട്ടമ്പി സ്വാമി പ്രതിമ മന്ദിരത്തിന്റെ ജനൽ ചില്ല് തകർന്നു. കൂടാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിൽ റീത്തും വെച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിലാണ് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കരയോഗം ഭാരവാഹികൾ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആക്രമികൾ ആരാണെന്ന് അരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ശബരിമല സ്ത്രീ പ്രവേശനത്തിൽ എൻഎസ്എസ്് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാണ് ആക്രമമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം മറവൻതുരുത്തിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെ കൊടി തോരണങ്ങൾ നശിപ്പിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീം കോടതി കേസ് എടുക്കുന്ന 13 വരെ എൻഎസ്എസ് നാമജപ യജ്ഞം നടത്തുമെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.