Don't Miss
Home / ENTERTAINMENT / CINEMA / ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

ഹര്‍ത്താലിനെയും മറികടന്ന് ഒടിയന്‍ തിയേറ്ററുകളില്‍

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തി. പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോയോടെയാണ് സിനിമ പ്രദര്‍ശനം തുടങ്ങിയത്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനില്‍ റെക്കോര്‍ഡിടും എന്നാണ് കരുതപ്പെടുന്നത്.

മലയാളത്തില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയന്‍ എത്തിയത്. ഏത് ജീവിയായും മാറാന്‍ കഴിവുള്ള ഒടിയന്‍ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും നിറഞ്ഞതാണ് സിനിമ. സിനിമയില്‍ മുപ്പത്തിയഞ്ചുകാരനായ മാണിക്യനെ അവതരിപ്പിക്കാന്‍ പതിനെട്ട് കിലോ ഭാരമാണ് മോഹന്‍ലാല്‍ കുറച്ചത്.

മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രവുമായി പ്രകാശ് രാജും മഞ്ജു വാര്യരും. പ്രശസ്ത പരസ്യ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്റെ ആദ്യ ചിത്രം. എം ജയചന്ദ്രന്റെ സംഗീതവും സാം സി എസിന്റെ പശ്ചാത്തല സംഗീതവും ഷാജികുമാറിന്റെ ഛായഗ്രഹണ മികവും. ലോകമെമ്പാടുമായി മൂവായിരത്തി ഇരുന്നൂറ് സ്‌ക്രീനുകളിലാണ് ആദ്യദിവസത്തെ പ്രദര്‍ശനം. വിതരണം, തീയറ്റര്‍, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് ഇതിനോടകം തന്നെ 100 കോടി സ്വന്തമാക്കിക്കഴിഞ്ഞു ചിത്രം. സാങ്കേതികത്തികവിലും വിപണി മൂല്യത്തിലും മലയാളസിനിമയെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതാകും ഒടിയനെന്ന് പ്രതീക്ഷിക്കാം.