Don't Miss
Home / COVER STORY / ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍

ലോട്ടറി വില്‍പ്പനക്കാരിയുടെ കൊലപാതകം; പ്രതി പിടിയില്‍

കോട്ടയം: ലോട്ടറി വില്‍പ്പനക്കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച പൊന്നമ്മയ്‌ക്കൊപ്പം ലോട്ടറി വിറ്റിരുന്ന സത്യനെ ഗാന്ധിനഗര്‍ പോലീസാണ് പിടികൂടിയത്. സ്വര്‍ണ്ണവും പണവും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. മൃതദേഹം മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്ന് കണ്ടെത്തിയത്.

പൊന്നമ്മയുടെ മകള്‍ മെഡിക്കല്‍ കോളേജിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു . മൃതദേഹം ദ്രവിച്ച്‌ പോയതിനാല്‍ ചില ശാസ്ത്രീയ പരിശോധനകള്‍ കൂടി നടത്തിയാണ് മൃതദേഹം പൊന്നമ്മയുടേതാണെന്ന്‌ സ്ഥിരീകരിച്ചത് . കല്ലോ ഭാരമേറിയ വസ്തുവോ കൊണ്ട് തലയ്ക്കടിയേറ്റാണ് പൊന്നമ്മ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടിക്ക് സാരമായി പരുക്കേറ്റിരുന്നു .