Don't Miss
Home / COVER STORY / പി.കെ. ശശിയുടെ നിയന്ത്രണത്തിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐ; തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് പരാതിക്കാരി

പി.കെ. ശശിയുടെ നിയന്ത്രണത്തിലാണ് പാലക്കാട് ഡി.വൈ.എഫ്.ഐ; തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് പരാതിക്കാരി

പാലക്കാട് : പി.കെ.ശശി എം.എല്‍.എക്കെതിര സി.പി.എം ദേശീയ സംസ്ഥാന നേതൃത്വത്തിന് പീഡന പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് കഴിഞ്ഞ ദിവസം സംഘടനാ ചുമതലകളില്‍ നിന്നും രാജിവച്ചൊഴിഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളില്‍ നിന്നാണ് ഒഴിവായത്. എം.എല്‍.എയ്ക്കെതിരെ പരാതി നല്‍കിയ ശേഷം തനിക്കൊപ്പം നിലകൊണ്ട നേതാക്കളെ തരം താഴ്ത്തുന്നതടക്കമുള്ള നടപടികള്‍ ആവര്‍ത്തിക്കുന്നതാണ് രാജി വയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം പരാതി നല്‍കിയതുമുതല്‍ തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് യുവതി രാജി നല്‍കിയിരിക്കുന്നത്.

പാലക്കാട്ടെ ഡി.വൈ.എഫ്.ഐ സമ്പൂര്‍ണമായും പി.കെ.ശശിയുടെ നിയന്ത്രണത്തിലാണെന്ന് യുവതി ആരോപിക്കുന്നു. കേവലം ഒരു പ്രതിമയായി നില്‍ക്കുവാന്‍ കഴിയാത്തതിനാലാണ് താന്‍ രാജി സമര്‍പ്പിച്ചത്. ആരോപണ വിധേയനെ സംരക്ഷിക്കുകയും പരാതിക്കാരിയെ തഴയുകയും ചെയ്യുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. തനിക്കൊപ്പം പിന്തുണയുമായി നിന്നവരെ ബഹിഷ്‌കരിക്കുകയാണെന്നും പരസ്യമായി അപമാനിക്കുവാന്‍ പോലും മടിയില്ലാത്തവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളതെന്നും യുവതി അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം പി.കെ.ശശിയെ അനുകൂലിച്ച ബ്ലോക്ക് സെക്രട്ടറി റിയാസുദ്ദീനെ ജില്ലാ വൈസ് പ്രസിഡന്റായി പ്രമോഷന്‍ കൊടുത്തതും യുവതി ചൂണ്ടിക്കാണിക്കുന്നു.