Don't Miss
Home / BUSINESS / കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില ഒന്നരരൂപ വരെ കൂടുമെന്ന് വിദഗ്ധര്‍

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില ഒന്നരരൂപ വരെ കൂടുമെന്ന് വിദഗ്ധര്‍

  • കര്‍ണാക വോട്ടെടുപ്പു കഴിഞ്ഞാല്‍ വില വര്‍ദ്ധിച്ചേക്കും;
  • ഏപ്രില്‍ 28 മുതല്‍ വിലവര്‍ദ്ധനവില്ല;
  • ഇന്ധന വില ഒന്നര രൂപവരെ കൂടുമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കഴിഞ്ഞ പത്തുദിവമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഏപ്രില്‍ 28 മുതല്‍ പെട്രോള്‍ ലിറ്ററിന് 78.61 രൂപയും ഡീസലിന് 71.52 രൂപയുമാണ് ഈടാക്കുന്നത്. കര്‍ണാടക വോട്ടെടുപ്പ് മുന്നില്‍ക്കണ്ടാണ് വിലവര്‍ദ്ധനവ് ഇല്ലാത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണകക്കുകൂുട്ടല്‍. കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. പെട്രോളിനും ഡീസലിനും ഒന്നര രൂപ വരെ കൂടാമെന്നാണ് വിപണി വിദ്ഗ്ധര്‍ പറയുന്നത്.
ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളര്‍ ഉയരുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികള്‍ നിലവില്‍ വില ഉയര്‍ത്തുന്നത്. ഏപ്രില്‍ 24 നു ശേഷം രാജ്യാന്തര വിപണിയില്‍ ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയര്‍ന്നിട്ടുണ്ടെങ്കിലും അത് വിപണിയില്‍ പ്രതിഫലിച്ചിട്ടില്‌ള. ഇതാണ് ഒന്നര രൂപ വില വര്‍ധന പ്രതീക്ഷിക്കാനുള്ള കാരണം. അവസാന വിലനിര്‍ണയം നടന്ന ഏപ്രില്‍ 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്‌കൃത എണ്ണയുടെ വില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വര്‍ധിപ്പച്ചത്. എന്നാല്‍ പിന്നീട് വില പുനര്‍ നിര്‍ണയം ഉണ്ടാകാതിരുന്നതിന് പിന്നില്‍ കര്‍ണാടക തിരഞ്ഞെടുപ്പാകാം കാരണമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഏപ്രില്‍ 25ന് അസംസ്‌കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയില്‍ മാറ്റം വരുത്താന്‍ എണ്ണ വിതരണ കമ്പനികള്‍ തയാറായില്ല.
ഇതിന് ശേഷം തുടര്‍ച്ചയായി ക്രൂഡ് ഓയിലിന്റെ വില കൂടുകയായിരുന്നു. ഇന്നലെ 77.29 ഡോളറായിരുന്നു ക്രൂഡിന്റെ രാജ്യാന്തര വില. ബാരലിന് ഒരു ഡോളര്‍ വിലയുയര്‍ന്നാല്‍ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളര്‍ വരുമെന്നാണ് കണക്ക്കൂട്ടുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായുണ്ടായ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ അടുത്ത വിലനിര്‍ണയം എന്നാണ് കണക്കാക്കുന്നത്. ലിറ്ററിന് 3.14 രൂപ മാര്‍ജിന്‍ ലഭിച്ചിരുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് 1.8 രൂപയാണ്. നേരത്തെ ന്യൂഡല്‍ഹി, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ വേളയിലും എണ്ണവില ഇങ്ങനെ പിടിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടെടുപ്പിനു ശേഷം വില കാര്യമായി ഉയര്‍ത്താന്‍ കമ്പനികള്‍ക്ക് കഴിഞ്ഞു.