Don't Miss
Home / COVER STORY / കവിത മോഷണം: അഴിഞ്ഞുവീഴുന്നത് ‘കമ്മ്യൂണിസ്റ്റ്’ സാഹിത്യ സഹയാത്രികരുടെ പൊയ്മുഖങ്ങള്‍

കവിത മോഷണം: അഴിഞ്ഞുവീഴുന്നത് ‘കമ്മ്യൂണിസ്റ്റ്’ സാഹിത്യ സഹയാത്രികരുടെ പൊയ്മുഖങ്ങള്‍

തൃശൂര്‍: പുകസാ ജില്ലാ കമ്മിറ്റി അംഗം ദീപ നിശാന്ത് കവിത കോപ്പിയടിച്ച വിവാദത്തില്‍ അഴിഞ്ഞുവീണത് സി.പി.എമ്മിന്റെ പൊയ്മുഖങ്ങള്‍. യുവകവി കലേഷിന്റെ കവിത ഇടത് സഹയാത്രികയായ ദീപ നിശാന്തിന്റെ പേരില്‍ സിപിഎമ്മിന്റെ കോളേജ് അധ്യാപകസംഘടനയായ എകെപിസിടിഎ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് സിപിഎം പൊക്കി പിടിക്കുന്ന നവോത്ഥാനപ്രസംഗകന്‍ എം.ജെ ശ്രീചിത്രന്റെ അറിവോടെയാണെന്ന് തെളിവുകള്‍സഹിതം പുറത്തായി.ഇത് സിപിഎമ്മിന് ആഘാതമായി.

ദീപ നിശാന്തിനെ തൃശൂരിലെ സിപിഎം നേതൃത്വവും തള്ളിപ്പറഞ്ഞു. എ.കെ.പി.സി.ടി.എ അംഗവും സിപിഎം വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് മൂന്ന് വര്‍ഷമായി ദീപ. കവിത തന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നില്‍ പുറത്തുപറയാന്‍ പറ്റാത്ത കാരണങ്ങളുണ്ടെന്ന ദീപയുടെ വിശദീകരണം നല്‍കിയ ഫേസ്ബുക്കിലെ ഒരു വാര്‍ത്താചാനലിന്റെ വാര്‍ത്താലിങ്കില്‍ എ.കെ.പി.സി.ടി.എ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ആര്‍ ബിന്ദു ദീപയെ ആക്ഷേപിച്ചിട്ടുണ്ട്. വിഡ്ഢിത്തമാണ് ദീപയുടേതെന്നായിരുന്നു അവരുടെ പ്രതികരണം. മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് മൂന്നാമതൊരാള്‍ മൂലമാണെന്ന് വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ക്ക് എങ്ങിനെയാണ് പറയാന്‍ കഴിയുകയെന്ന് ബിന്ദു ചോദിക്കുന്നു. ശ്രീകേരളവര്‍മ്മ കോളേജിലെ ദീപയുടെസഹപ്രവര്‍ത്തക കൂടിയാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ഭാര്യ ആര്‍.ബിന്ദു.

കോപ്പിയടി വിവാദത്തില്‍ കടുത്ത വിമര്‍ശനമാണ് ദീപയ്ക്കെതിരെ എഴുത്തുകാര്‍ക്കിടയില്‍ ഉയര്‍ന്നത്. ”കണകുണ പറയാതെ ദീപ നിശാന്ത് കലേഷിനോട് മാപ്പ് പറയണമെന്ന” നോവലിസ്റ്റ്എന്‍.എസ് മാധവന്റെ വെള്ളിയാഴ്ച്ച വൈകുന്നേരത്തെ ട്വീറ്റാണ് അര്‍ദ്ധരാത്രിക്ക് അല്‍പ്പം ക്ഷമചോദിച്ച് കുറിപ്പിടാന്‍ ദീപയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.സി.എസ് ചന്ദ്രിക, രോഷ്നി സ്വപ്ന ഉള്‍പ്പെടെയുള്ള എഴുത്തുകാരും കലേഷിന് പിന്തുണനല്‍കി.
തന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും താന്‍ ഉത്തരവാദിയായതിനാലാണ് ക്ഷമചോദിക്കുന്നതെന്നായിരുന്നു ദീപയുടെവിശീദകരണം. ആദ്യദിവസം കവിതാ വിവാദവും താനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ ശ്രീചിത്രന്‍ , ശ്രീചിത്രനുമായുള്ള ദീപയുടെ വാട്ട്സ്പ്പ് സംഭാഷണം സ്‌ക്രീന്‍ഷോട്ട് സഹിതം പുറത്തുവന്നതോടെ കുടുങ്ങി.
തുടര്‍ന്ന് കലേഷിനോട് മാപ്പ് അഭ്യര്‍ത്ഥിച്ച് ശ്രീചിത്രനും ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 2011ല്‍ ബ്ലോഗില്‍ കലേഷ് എഴുതി ”അങ്ങിനെയിരിക്കെ മരിച്ചുപോയി ഞാന്‍/ നീ ”എന്ന കവിത് കഴിഞ്ഞമാസം പ്രസിദ്ധീകരിക്കപ്പെട്ട എ.കെ.പി.സി.ടി.എ ജേണലില്‍ ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം. തന്റെ കവിതയിലെ ചില വരികള്‍ പൂര്‍ണ്ണമായും മറ്റ് ചില വരികള്‍ വികലമാക്കിയും ദീപ പ്രസിദ്ധീകരണത്തിനായി നല്‍കിയെന്നായിരുന്നു ആരോപണം. കലേഷിന്റെ ആരോപണം. ”അങ്ങിനെയിരിക്കെ’ എന്നാണ്ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട കവിതയുടെ പേര്. കലേഷ് 2011ല്‍ എഴുതിയ കവിതയും ദീപയുടെ കവിതയും നവമാധ്യമങ്ങളില്‍ വ്യാപകമായതോടെ കടുത്ത പ്രതിഷേധമാണ് സമൂഹത്തിന്റെ നാനാകോണുകളില്‍നിന്നും ദീപയ്ക്കെതിരെ ഉയര്‍ന്നത്. സ്വന്തമെന്ന് പറഞ്ഞ് ശ്രീചിത്രന്‍ കൊടുത്ത കവിത ദീപയുടെപേരില്‍ എ.കെ.പി.സി.ടി.എ ജേണലില്‍ പ്രസിദ്ധീകരിച്ച കാര്യത്തില്‍ വ്യക്തത വന്നെങ്കിലും എന്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് അറിവായിട്ടില്ല. വെളിപ്പെടുത്താന്‍ കഴിയാത്ത പലതും ഇതിന് പുറകില്‍ ഉണ്ടെന്നു തന്നെയാണ് ദീപ ഇപ്പോഴും നല്‍കുന്ന വിശദീകരണം.