Don't Miss
Home / ENTERTAINMENT / CINEMA / പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായി പൂജ കുമാര്‍

പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായികയായി പൂജ കുമാര്‍

കമലഹാസന്‍റെ വിശ്വരൂപം പരമ്പരാചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പൂജാകുമാര്‍ പ്രിയദര്‍ശന്‍റെ നായികയാകുന്നു. നാല് വ്യത്യസ്ത കഥകള്‍ കോര്‍ത്തിണക്കുന്ന ചിത്രമായ ‘ദ ഇന്‍വിസിബിള്‍ മാസ്ക്കി’ലൂടെയാണ് പൂജ പ്രിയന്‍റെ നായികയാകുന്നത്. ഇതില്‍ ഒരു കഥയെ അവലംബിച്ചുള്ള ചിത്രമാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ മറ്റ് മൂന്ന് കഥകള്‍ യഥാക്രമം സംവിധാനം ചെയ്യുന്നത് അനിരുദ്ധ്, പ്രദീപ് സര്‍ക്കാര്‍, മഹേഷ് മഞ്ജ്രേക്കര്‍ എന്നിവരാണ്. ഏതായാലും പ്രിയന്‍ ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ പൂജ വല്ലാത്ത ത്രില്ലിലാണ്. പ്രിയന്‍റെ ബിഗ്ബഡ്ജറ്റ് ചിത്രമായ ‘കുഞ്ഞാലി മര്ക്കാറി’ല്‍ അഭിനയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ കണ്ടേക്കാമെന്നായിരുന്നു മറുപടി.