Don't Miss
Home / ENTERTAINMENT / CINEMA / #metoo; ഗായിക ചിന്മയി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ശരിയെന്ന് സംഗീത സംവിധായകന്‍

#metoo; ഗായിക ചിന്മയി തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണം ശരിയെന്ന് സംഗീത സംവിധായകന്‍

ചെന്നൈ: തനിക്കെതിരെ ഗായിക ചിന്‍മയി ഉന്നയിച്ച ലൈംഗികാരോപണം ശരിവച്ച് സംഗീത സംവിധായകന്‍ രഘു ദീക്ഷിത്. ഗായിക ചിന്മയിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ദീക്ഷിതിനെതിരായ ലൈംഗികാരോപണം പുറത്ത് വന്നത്. പേര് വെളിപ്പെടുത്താത്ത ഒരു യുവ ഗായികയുടെ ആരോപണം ചിന്മയിയുടെ പേജിലൂടെ പുറത്ത് വിടുകയായിരുന്നു.

ഈ ആരോപണം ശരിവച്ചിരിക്കുകയാണ് രഘു ദീക്ഷിത്. തനിക്കെതിരായി ഉയര്‍ന്ന ആരോപണം ശരിയാണെന്നും ആ പെണ്‍കുട്ടിയോട് താന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും രഘു വ്യക്തമാക്കി. പെണ്‍കുട്ടിക്ക് തുറന്ന് പറയാന്‍ അവസരം ഒരുക്കിയതിന്റെ പേരില്‍ ചിന്മയിയെ ആക്രമിക്കരുതെന്നും രഘു കൂട്ടിച്ചേര്‍ത്തു.

പാട്ടിന്റെ റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ദീക്ഷിത് കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു. യുവതിയുടെ ആരോപണം. ഇതേതുടര്‍ന്ന് താന്‍ ഓടി രക്ഷപെട്ടുവെന്നും ദീക്ഷിതില്‍ നിന്ന് പല പെണ്‍കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി.

ആരോപണത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും അത് തുറന്നു പറയാനും ദേഖം പ്രകടിപ്പിക്കാനും തനിക്ക് മടിയില്ലെന്ന് രഘു ദീക്ഷിത് പറഞ്ഞു. ചിന്മയിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം. അവര്‍ നല്ല വ്യക്തിയാണ്. ഹൈദരാബാദില്‍ തന്റെ സംഗീത പരിപാടി കാണാന്‍ വന്നപ്പോള്‍ ചിന്മയി തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചിരുന്നതായും രഘു ദീക്ഷിത് വെളിപ്പെടുത്തി.