Don't Miss
Home / COVER STORY / ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുന്നു; ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി; നേതാക്കളുടെ പ്രതികരണങ്ങള്‍

ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുന്നു; ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി; നേതാക്കളുടെ പ്രതികരണങ്ങള്‍

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുകയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവര്‍ പരിഹസിക്കുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.


അതേസമയം കര്‍ണാട മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ്. യെദിയൂരപ്പയെ ഭൂരിപക്ഷം തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. നിയമസഭയില്‍ ഭൂരിപക്ഷമാകണമെങ്കില്‍ 112 എംഎല്‍എമാരുടെ പട്ടികയാണ് സമര്‍പ്പിക്കേണ്ടത്. അതിന് യെദിയൂരപ്പക്ക് സാധിക്കുമോയെന്ന് കണ്ടറിയാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസത്തെ സമയം അനുവദിച്ചത് 104നെ 111ആക്കാനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചു. വ്യക്തമായ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണറുടെ നടപടി അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ ആരോപണം.
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.