Don't Miss
Home / COVER STORY / സ്ത്രീകള്‍ക്ക് ആശ്വാസ വാര്‍ത്ത; ലേഡീസ് കമ്പാര്‍ട്ട്മെന്‍റുകള്‍ ഇനി ട്രെയിനിന്‍റെ മധ്യഭാഗത്ത്

സ്ത്രീകള്‍ക്ക് ആശ്വാസ വാര്‍ത്ത; ലേഡീസ് കമ്പാര്‍ട്ട്മെന്‍റുകള്‍ ഇനി ട്രെയിനിന്‍റെ മധ്യഭാഗത്ത്

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. 2018 സ്ത്രീസുരക്ഷിത വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ലേഡീസ് ഒണ്‍ലി കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജനലുകള്‍ കമ്പിവലകൊണ്ട് മറച്ച് സുരക്ഷിതമാക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ റെയില്‍വേ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.
വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് പിങ്ക് നിറമാണെന്ന് നൽകുകയെന്നാണ് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായും കേരളം അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരായ  ആക്രമണങ്ങള്‍ ട്രെയിനുകളില്‍ വ്യാപകമായതിനെത്തുടര്‍ന്ന് ഏറെക്കാലമായി വനിതാ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നുണ്ടായിരുന്നു.
Content Highlights: Indian Railways decide to place ladies coaches in the center of the trains
 

Leave a Reply

Your email address will not be published. Required fields are marked *

*