പ്രൊഫസര്‍ ഇ സി ജി സുദര്ശന് കോട്ടയത്തെ പള്ളത്താണ് ജനിച്ചത്. സി എം എസ് കോളജ്, മദ്രാസ് കൃസ്ത്യന്‍ കോളജ്, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവിടങ്ങളില്‍ പഠനം നറ്റത്തിയതിനു ശേഷം യു എസിലെ റോചസ്റ്റര്‍ സര്‍വകലാശാലയില്‍ ഗവേഷണം പൂര്‍ത്തിയാക്കി. സിറാകൂസ് യൂണിവേഴ്സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാതമാറ്റിക്സ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം ടെക്സാസ് സര്‍വകലാശാലയില്‍ ഉന്നതമായ സ്ഥാനത്തായിരുന്നു. വി മൈനസ് എ സിദ്ധാന്തം, സുദര്‍ഷന്‍ ഗ്ലൗബെര് റെപ്രെസെന്റേഷന്‍, പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇനിയും കണ്ടെത്തത്ത ടാക്കിയോണ് എന്ന കണങ്ങള്‍, ക്വാണ്ടം സീനോ ഇഫക്ട്, തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കണ്ടെത്തലുകളാണ്. കോട്ടയത്തെ സി എം എസ് കോളജില്‍ പഠിക്കുമ്പോള്‍ തന്നെ ഭൗതികശാസ്ത്രത്തില്‍ അദ്ദേഹം ആകൃഷ്ടനായിരുന്നു. താപത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആ വിഷയത്തില്‍ ആഴ്ന്നിറങ്ങാന്‍ പ്രേരണയായത്. അന്ന് അവിടുത്തെ ലൈബ്രറിയില്‍ അമുല്ല്യമായ ധാരാളം പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി 2005ല്‍ എറണാകുളത്തു വച്ചു കണ്ടപ്പോള്‍ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. കോട്ടയത്തെ ഗ്രാമപ്രദേശത്തു ജനിച്ചു വളര്‍ന്ന അന്വേഷണ കുതുകിക്ക് കോളജിലെ പുസ്തകങ്ങള്‍ ധാരാളമായിരുന്നു. ലോകത്തെ മികച്ച ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് കഠിനാദ്ദ്വാനം കൊണ്ടു മാത്രമാണ്.
അക്കാദമിക മേഖലയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത അദ്ദേഹം ലോകം ആദരിക്കുന്ന നിലയിലെത്തി. റിച്ചാര്‍ഡ് ഫൈډാന്, സ്റ്റീവന്‍ വൈന്‍ബര്‍ഗ്ഗ് തുടങ്ങിയ ഉന്നതരായ ശാസ്ത്രജ്ഞര്‍ വലിയ ആദരവോടെയാണ് പ്രൊഫസര്‍ സുദര്‍ശനെ കണ്ടിരുന്നത്. അതവര് പ്രഭാഷണങ്ങളിലും കുറിപ്പുകളിലും പ്രകടിപ്പിച്ചിരുന്നു. ആറു തവണ നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിച്ചിരുന്നു എങ്കിലും നിര്‍ഭാഗ്യം കൊണ്ടു മാത്രം അതു ലഭിക്കാതെ പോയി. നോബല്‍ കമ്മിറ്റിയുടെ കെടുകാര്യസ്ഥതയാണ് ഈ സംഭവത്തിനു പിന്നില്‍. റോച്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍നിന്നാണ് ഗവേഷണത്തിനു തുടക്കമിട്ടത്. അശക്തബലത്തെക്കുറിച്ച്പഠനങ്ങളേറെ നടത്തി. ഭൗതികശാസ്ത്ര സമ്മേളനത്തില്‍ തന്റെ പഠനവിവരം അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. താന്‍ കണ്ടെത്തിക്കഴിഞ്ഞ ഉത്തരങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നത് നിസ്സഹായനായി നോക്കിനില്ക്കാന് മാത്രമേ കഴിഞ്ഞുള്ളൂ.
റോബര്‍ട്ട് മാര്‍ഷാക്ക് ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. മുറെ ജെല്‍മാന്‍,ലിയോണ മാര്‍ഷല്‍,റോണാള്‍ഡ് ബ്രയന്‍, എ.എച്ച്. വാപ്സ്ട്ര എന്നിവര്‍ ഒരു റസ്റ്റോറന്റില്‍ ഒത്തുകൂടി. അശക്തബലവാഹക കണങ്ങളുടെ പരസ്പര പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ടവതരിപ്പിക്കാന്‍ സുദര്‍ശനോട് ആവശ്യപ്പെട്ടിരുന്നു. പഠനവിവരം വെളിപ്പെടുത്തിയപ്പോള്‍ മുറെ അദ്ദേഹത്തെ വളരെയധികം ശ്ലാഘിച്ചു. മുറെ ജെല്‍മാന്‍,റിച്ചാര്‍ഡ് ഫെയ്ന്മാന് എന്നിവര്‍ ചേര്‍ന്ന് ഇതേ പഠനവിവരം വിപുലപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രബന്ധം ഫിസിക്കല്‍ റിവ്യൂ എന്ന ജേണലിനു നല്കി. റോച്ചസ്റ്റര്‍ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന പുസ്തകത്തില്‍ സുദര്‍ശന്റെയും പഠനവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ആദ്യം ഈ കണ്ടെത്തല്‍ നടത്തിയതും പഠനവിവരം പ്രസിദ്ധീകരിച്ചതും സുദര്‍ശനും മാര്ഷാക്കുമാണെന്ന കാര്യത്തിനു തര്‍ക്കമുണ്ടാകില്ല എന്നു സുദര്ശന് കരുതി. ഗവേഷണത്തിന്റെ ക്രെഡിറ്റ് സുദര്‍ശനു ലഭിക്കാതെ പോയി. തന്റെ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ റിച്ചാര്‍ഡ് ഫൈന്മാനും പിന്നീട് മറ്റൊരാശയത്തിന്റെ അടിസ്ഥാനത്തില്‍ റോയ് ഗ്ലോബറും നോബല്‍ സമ്മാനം വാങ്ങുന്നത് വേദനയോടെ കണ്ടു നില്‍ക്കേണ്ടി വന്നു. ആശയങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ ഫലമായിരുന്നു അത്. സ്വതന്ത്രമായി ഗവേഷണം ചെയ്താല്‍ ശരിയാകില്ല. എന്നാല്‍ ആരോടെങ്കിലും ഇതു പറഞ്ഞാല്‍ അവരിത് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പ്രൊഫ സുദര്ശന് പറഞ്ഞിരുന്നു.
ജെ.സി. ബോസിന്റെ ഈ കണ്ടെത്തലിന്റെ മുഴുവന്‍ അംഗീകാരവും മാര്ക്കോണിക്കാണ് ലഭിച്ചത്. മാര്‍ക്കോണി ഇറ്റലിക്കാരനാണ്. ശാസ്ത്രീയമായ മുന്നേറ്റങ്ങളെക്കുറിച്ചു പഠിക്കുന്നവര്‍ ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടിയിരുന്നു. ഭ ജെ.സി. ബോസ് ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നതിനാല്‍ ഗവേഷണ ഗ്രാന്റിനുവേണ്ടി അപേക്ഷിച്ചിരുന്നില്ല. സ്വന്തം കാശുമുടക്കിയാണ് അദ്ദേഹം ഗവേഷണത്തിലേര്‍പ്പെട്ടത്. വിദ്യുത്കാന്തികതരംഗങ്ങളെക്കുറിച്ചു പഠിക്കാന്‍ കണ്ടെന്സറുകളും മറ്റും അദ്ദേഹം നിര്‍മ്മിക്കുകയും അവ പ്രവര്‍ത്തിപ്പിച്ചുകാട്ടുകയും ചെയ്തു. പിന്നീട് ഇത് അദ്ദേഹം കപ്പല്‍ മാര്‍ഗ്ഗം ഇംഗ്ലണ്ടിലെത്തിച്ചു. അവിടുത്തെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോ തരംഗങ്ങള്‍ ഗണ്യമായ ദൂരത്തേയ്ക്ക് സഞ്ചരിക്കുന്നത് കാട്ടിക്കൊടുത്തു. അവിടെ സന്നിഹിതരായിരുന്നവര്‍ ഇതിന്റെ പ്രാധാന്യം ഗ്രഹിച്ചില്ല. അല്ലെങ്കില്‍ അവരുടെ ഒരു കോളനിയായ ഭാരതത്തില്‍ നിന്നുമുള്ള ഒരാളിന്റെ കണ്ടെത്തലിനെ അംഗീകരിക്കാന്‍ വിമുഖത കാട്ടി. അന്നു ബോസ് പ്രവര്‍ത്തിപ്പിച്ചു കാട്ടിയ ഉപകരണങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്, ഇപ്പോള്‍ നമുക്കറിയാം മാര്‍ക്കോണിയല്ല ഇതു കണ്ടെത്തിയതെന്ന്. ബോസിന്റെ പിന്‍ഗാമിയായി വന്ന് കണ്ടെത്തലിന്റെ മുഴുവന്‍ അംഗീകാരവും നേടിയെടുക്കുകയാണ് മാര്‍ക്കോണി ചെയ്തത്, നോബല്‍ സമ്മാനം ഉള്‍പ്പെടെയുള്ളവ.
1920-കളില്‍ സത്യേന്ദ്രനാഥ് ബോസുമായി ചേര്‍ന്ന് ബോസ് ഐന്സ്റ്റൈന് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിക്കുന്നതിന് ഐന്സ്റ്റൈന് മുന്‍കൈ എടത്തു. ഭൗതികശാസ്ത്രത്തില്‍ അനേകം പേരിന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യമായ ഒരു കണ്ടെത്തല്‍ എവിടെയും ഉണ്ടാകുന്നില്ല. വളരെയധികം ‘ഓപ്പറേറ്റര്‍മാരും’രംഗത്തുണ്ട്. മറ്റുള്ളവരുടെ പ്രബന്ധങ്ങള്‍ മോഷ്ടിക്കുന്നവപര്. ഏറ്റവും രസകരമായ കാര്യം ഇതെല്ലാമറിയുന്നവര്‍ ഒന്നും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നൊരു ചൊല്ലുണ്ട് ദ്രോഹം ചെയ്യുന്നതിനു തുല്യമാണ് അവരുടെ നിശ്ശബ്ദത. മറ്റുള്ളവരുടെ ആശയം മോഷ്ടിക്കുന്നത് അത്ര മോശപ്പെട്ട ഒരു കാര്യമായി ആരും കാണുന്നില്ല എന്നു തോന്നുന്നു. പ്രകാശത്തെക്കള് വേഗതയില്‍ പായുന്ന ടാക്കിയോണ് എന്ന കണത്തെക്കുറിച്ചുള്ള ആശയം പ്രൊഫ സുദര്‍ശന്റെ സംഭാവനയാണ്. ആല്ബര്ട്റ്റ് ഐന്‍സ്റ്റൈന്റെ ആശയമനുസരിച്ച് ഒന്നും തന്നെ പ്രകാശത്തെക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്നില്ല.എന്നാല്‍ ടാക്കിയോണുകള്‍ക്ക് ഇതിനു കഴിയും. തത്കാലം അവയെ ക്കണ്ടെത്താനുള്ള സാങ്കേതികത നമ്മുടെ കയ്യിലില്ല. ഭാവിയില്‍ ഇതിനു കഴിയും എന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Home / COVER STORY / നോബലിന്റെ നഷ്ടം; ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ തിരുത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ച കേരളത്തിന്റെ ശാസ്ത്രപ്രതിഭ