Don't Miss
Home / ENTERTAINMENT / CINEMA / റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

റിലീസ് ദിവസം തന്നെ 2.0 ഇന്റര്‍നെറ്റില്‍; ഡൗണ്‍ലോഡ് ചെയ്തത് 2000ത്തിലധികം പേര്‍

രജനീകാന്ത്- ശങ്കര്‍-അക്ഷയ് കുമാര്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. 2000ത്തിലധികം ആളുകള്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തതായാണ് പോലീസ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്.

സിനിമാ വ്യവസായത്തിന് ഭീഷണിയാവുന്ന പൈറേറ്റ് വെബ്സൈറ്റിനെതിരേ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി രജനി ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സൈബര്‍സെല്‍ അറിയിച്ചു.
റിലീസിന് മുന്‍പ് തന്നെ ചിത്രം ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്സ് ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച ചിത്രങ്ങളിലൊന്നായ 2.ീ ഏതാണ്ട് 600 കോടി രൂപയ്ക്കാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മുന്‍പ് അമിതാഭ് ബച്ചന്‍-ആമിര്‍ ഖാന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍, വിജയുടെ സര്‍ക്കാര്‍ തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം തമിഴ് റോക്കേഴ്സ് ചോര്‍ത്തിയിരുന്നു.