Don't Miss
Home / COVER STORY / ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പെന്ന് ഡോ. റെജി ജേക്കബ്: ഭാര്യയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കും; സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധര്‍ അന്വേഷിക്കണം

ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പെന്ന് ഡോ. റെജി ജേക്കബ്: ഭാര്യയുടെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ എത്തിക്കും; സംസ്ഥാനത്തിന് പുറത്തുള്ള വിദഗ്ധര്‍ അന്വേഷിക്കണം

About The Author

നിയാസ് അബ്ദുല്‍ ഖരീം

തിരുവനന്തപുരം- അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോ. മേരി റെജിയുടെ മരണത്തില്‍ ആര്‍.സി.സിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് വെറും തട്ടിപ്പാണെന്ന് മേരി റെജിയുടെ ഭര്‍ത്താവ് ഡോ. റെജി ജേക്കബ്. പരാതിക്കാരനായ തന്നോട് ടെലിഫോണില്‍ പോലും ഒരുവാക്ക് ചോദിക്കാതെയാണ് ഈ തട്ടിക്കൂട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന് പറയുന്നു. എപ്പോഴാണ് രോഗി ഗുരുതരവാസ്ഥയില്‍ എത്തിയത്? എന്ത് ചികിത്സയാണ് ആ കാലയളവില്‍ നല്‍കിയത് എന്നൊന്നും പറയാതെ ആരെയൊക്കെയോ രക്ഷപ്പെടുത്താന്‍ പടച്ചുണ്ടാക്കിയ ഒരു കള്ളക്കഥയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. കള്ളനെ താക്കോല്‍ ഏല്‍പ്പിച്ചപോലെയാണിത്. ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ കേരളത്തിന് വെളിയിലുള്ള ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ ആര്‍.സി.സിയില്‍ സംഭവിച്ച ഗുരുതരമായ ചികിത്സാ പിഴവിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഡോക്ടര്‍ റെജി ജേക്കബ് വ്യക്തമാക്കി. തന്റെ ഭാര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വന്‍തോതില്‍ സബ്‌സിഡി ലഭിക്കുന്ന സ്ഥാപനമാണ് ആര്‍.സി.സി. ഇവിടുത്ത സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ സമഗ്രമായ അന്വേഷണം നടത്തണം. പാവപ്പെട്ട രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കണം. താന്‍ ഏതെങ്കിലും ഡോക്ടര്‍മാര്‍ക്ക് എതിരല്ല. ആര്‍.സി.സിയിലെ ചികിത്സാ പിഴവിനെക്കുറിച്ച് ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി ഉന്നയിച്ചതിന്‍െറ പേരിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. ആര്‍.സി.സിയിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. രാംദാസിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മാര്‍ച്ച് 18നാണ് ഡോ. മേരി റെജി മരിച്ചത്. ചികിത്സാ കാലയളവില്‍ ആര്‍.സി.സിയിലെ ഡോക്ടര്‍മാര്‍ ഗുരുതരമായ പിഴവ് വരുത്തിയെന്നായിരുന്നു ഡോ. റെജിയുടെ ആരോപണം. 
പക്ഷേ, എന്റെ ഭാര്യയുടെ ചികിത്സയില്‍ സംഭവിച്ച പിഴവുകള്‍ എന്താണെന്ന് എനിക്ക് അറിയാന്‍ ന്യായമായ അവകാശമുണ്ട്. അക്കാര്യം അറിഞ്ഞേ മതിയാകൂ. അതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാകും – ഡോ. റെജി ജേക്കബ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു.  

ആര്‍.സി.സിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ആദ്യമായാണ് ഒരു മാധ്യമത്തോട് റെജി ജേക്കബ് സംസാരിക്കുന്നത്. റെജി ജെക്കബിന്റെ ഭാര്യ ആര്‍.സി.സിയില്‍ ഉണ്ടായ ചികിത്സാ പിഴവിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമായിരുന്നു. ആ വാര്‍ത്ത പിന്നീട് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
RELATED STORIES:

ഡോ: മേരി റെജിയുടെ മരണം; ചികിത്സയില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടുമായി ആര്‍ സി സി

ആര്‍.സി.സിക്കെതിരെയുള്ള ഡോ. റെജി ജേക്കബിന്‍റെ ആരോപണം  ; അന്വേഷിക്കാന്‍ ഉത്തരവ്; ന്യൂസ് സ്‌കൂപ്പ് ഇംപാക്ട്

എന്റെ ഭാര്യയെ പച്ചക്ക് കൊല്ലുകയായിരുന്നു ആര്‍.സി.സിക്കാര്‍; ഡോക്ടറായ ഭാര്യയുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍