Don't Miss
Home / crime / വ​യ​നാ​ട്ടി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വ​യ​നാ​ട്ടി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രൻ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

വയനാട്: ക​ൽ​പ്പ​റ്റ​യി​ൽ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ടേ​രി​യി​ലെ വി​സ്പെ​റിം​ഗ് വു​ഡ്സ് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നാ​യ വി​ൽ​സ​ണ്‍ സാ​മു​വ​ൽ (64) ആണ് മരിച്ചത്. റി​സോ​ർ​ട്ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റി​സോ​ർ​ട്ട്. വ്യാഴാഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​കി​യെ​ക്കു​റി​ച്ചും കാ​ര​ണ​വും ഇ​തു​വ​രെ വ്യാ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം തുടങ്ങി.