Don't Miss
Home / crime / ചെങ്ങന്നൂരില്‍ വീട്ടില്‍ നിന്നും 30 പവന്‍ അപഹരിച്ചു

ചെങ്ങന്നൂരില്‍ വീട്ടില്‍ നിന്നും 30 പവന്‍ അപഹരിച്ചു

ചെങ്ങന്നൂര്‍: വീടിനുള്ളില്‍ കടന്ന് മോഷ്ടാക്കള്‍ 30 പവന്‍ അപഹരിച്ചു. ചെങ്ങന്നൂര്‍ പേരിശ്ശേരി കോയിക്കല്‍ കുന്നേല്‍ വര്‍ക്കി ചെറിയാന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി.ആര്‍ പ്രകാശ്, വി.ബി ജയശ്രീ ദമ്പതികളുടെ മുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന അലമാരയില്‍ നിന്നുമാണ് 30 പവനും 3000 രൂപയും മോഷ്ടിച്ചതായി കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതായി കരുതുന്നത്. വീടിന്റെ കാര്‍പ്പോര്‍ച്ചിനോട് ചേര്‍ന്നുള്ള മുറിയുടെ രണ്ട്പാളി ജനല്‍ തുറന്ന് കമ്പി ഊരിമാറ്റിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. തുടര്‍ന്ന് അലമാരയില്‍ തന്നെ കിടന്നിരുന്നതാക്കോല്‍ ഉപയോഗിച്ചാണ് മോഷ്ടാവ് അലമാര തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന ജയശ്രിയുടെ 30 പവനും രണ്ട് വഞ്ചിയില്‍ ഇട്ടു വച്ചിരുന്ന 3000 രൂപയും മോഷ്ടിച്ചത്.

അടുക്കളയില്‍ ഇരുന്ന ഒരു കത്തിയും, വെളിയിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന പിക്കാസും പരിസരത്ത് നിന്നും പോലീസ് കണ്ടെത്തി. പിക്കാസ് ഉപയോഗിച്ചാവാം ജനല്‍ക്കമ്പി ഊരി മാറ്റിയതെന്ന് കരുതപ്പെടുന്നു.പ്രകാശ് ഉപയോഗിച്ചിരുന്ന മോട്ടോര്‍ ബൈക്ക് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
പി.എസ്‌സി മെംബര്‍ ജിനു സക്കറിയയുടെ ഡ്രൈവര്‍ ആണ് പ്രകാശ്.വെളുപ്പിനെ 5 ന് തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെടാന്‍ തയ്യാറാകുമ്പോഴാണ് മോഷണം നടന്നതായി അറിയാന്‍ കഴിഞ്ഞത്.

ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. സി.ഐ സുധിലാല്‍ ,എസ് ഐ എസ്.വി.ബിജു. ആലപ്പുഴ എസ് പി ഓഫീസില്‍ നിന്നും വിരലടയാള വിദഗ്ധന്‍ ജി.അജിത്ത്, പോലീസ് ഫോട്ടോഗ്രാഫേഴ്‌സ്,സി.ചന്ദ്രബോസ് ,സജീവ് ,സി പി ഒ മുരളീധരന്‍ ,ബിന്ദു, ആലപ്പുഴയില്‍ നിന്നെത്തിയ ഡോഗ്‌സ് കോഡ് തുടങ്ങിയവര്‍ സംഭവസ്ഥലത്ത് പരിശോധന നടത്തി. മൂന്ന് വിരല്‍ അടയാളങ്ങള്‍ അലമാരയില്‍ നിന്നും ലഭിച്ചതായി വിരല്‍ അടയാള വിദഗ്ധന്‍ ജി. അജിത് പറഞ്ഞു.