Don't Miss
Home / COVER STORY / ശബരിമലയിലേക്ക് വരുന്ന യുവതികളെ തടയാന്‍ വത്സന്‍ തില്ലങ്കരിയെ രംഗത്തിറക്കി ആര്‍.എസ്.എസ്; നവംബര്‍ അഞ്ചുമുതല്‍ കേഡര്‍ പ്രതിരോധവുമായി സംഘപരിവാര്‍

ശബരിമലയിലേക്ക് വരുന്ന യുവതികളെ തടയാന്‍ വത്സന്‍ തില്ലങ്കരിയെ രംഗത്തിറക്കി ആര്‍.എസ്.എസ്; നവംബര്‍ അഞ്ചുമുതല്‍ കേഡര്‍ പ്രതിരോധവുമായി സംഘപരിവാര്‍

ശബരിമലയിൽ അയ്യപ്പ ദർശനത്തിന് എത്തുന്ന യുവതികളെ തടഞ്ഞു പ്രതിരോധം തീർക്കാൻ ആർ.എസ്.എസ് നേരിട്ടിറങ്ങും. കണ്ണൂർ ജില്ലയിൽ നിന്നുള്ള ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്കാണ് പ്രതിരോധത്തിന്റെ ചുമതല നൽകിയിരിക്കുന്നത് എന്നാണ് കേരളകൗമുദി റിപ്പോർട് ചെയ്തിരിക്കുന്നത്.

തുലാമാസ പൂജയുടെ സമയത്ത് ശബരിമലയിൽ നടന്ന പ്രതിഷേധം ആർ.എസ്.എസ്സിന്റെ പൂർണ്ണ നേതൃത്വത്തിൽ അല്ലായിരുന്നു. എന്നാൽ ഇനിയുള്ള സമരം നേരിട്ട് നയിക്കാനാണ് ആർ എസ് എസ് തീരുമാനം. ഇതിനായി മുതിർന്ന സംഘപ്രചാരകൻമാരെ ആർ.എസ്.എസ് നിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ യുവതികളെ തടയാൻ 50 വയസു കഴിഞ്ഞ അമ്മമാരുടെ പ്രത്യേക സംഘത്തെയും നിയമിക്കാൻ ആർ എസ് എസ് തീരുമാനം എടുത്തു എന്നാണു റിപ്പോർട്ടുകൾ. ഇതിനായി ആയിരത്തോളം അമ്മമാരെ ദിവസവും എത്തിക്കാനുള്ള ചുമതല കെ.പി. ശശികലയ്ക്ക് നൽകിയെന്നും കേരളം കൗമുദി റിപ്പോർട് ചെയുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ വടക്കൻ ജില്ലകളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള കേഡർമാരെ നവംബർ 5ന് ആട്ടചിത്തിരയ്ക്ക് നടതുറക്കമ്പോൾ സന്നിധാനത്തെത്തിക്കാനാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സരേന്ദ്രനും പ്രവർത്തകരെ ഏകോപിപ്പിക്കാൻ സന്നിധാനത്തുണ്ടാകും. ആറന്മുള സമരനായകൻ കൃഷ്ണൻ കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, വനവാസി വിഭാഗത്തിന്റെ നേതാവ് ആചാര്യ കഞ്ഞോൻ എന്നിവരാണ് സമരം നയിക്കുക. കർഷകരെയും ദളിത് വിഭാഗത്തെയും സമരത്തിലേക്ക് എത്തിക്കുക എന്നതാണ് കൃഷ്ണൻ കുട്ടിയുടെ ചുമതല എന്ന് കേരളം കൗമുദി റിപ്പോർട് ചെയ്യുന്നു.