Don't Miss
Home / NEWS / Keralam / വിതരണത്തില്‍ ക്രമക്കേട്: ബിയര്‍ കമ്പനിക്ക് ബെവ്‌കോ 75 ലക്ഷം പിഴ ചുമത്തി

വിതരണത്തില്‍ ക്രമക്കേട്: ബിയര്‍ കമ്പനിക്ക് ബെവ്‌കോ 75 ലക്ഷം പിഴ ചുമത്തി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന് വിതരണം ചെയ്ത ബിയറില്‍ ക്രമക്കേട് നടത്തിയ സ്വകാര്യ വിതരണ കമ്പനിയ്ക്ക് ബെവ്‌കോ 75 ലക്ഷം രൂപ പിഴയിട്ടു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാബ് മില്ലര്‍ ഇന്ത്യ എന്ന കമ്പനിക്കാണ് കനത്ത പിഴ ലഭിച്ചത്. സപ്ലൈ ഓര്‍ഡറില്‍ തിരുത്തല്‍ വരുത്തിയായിരുന്നു ക്രമക്കേട്. കന്പനിയുടെ സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു ക്രമക്കേട് നടത്തിയത്.
മൂന്ന് മാസത്തിനിടയില്‍ 527 തവണ കമ്പനി ബെവ്‌കോയ്ക്ക് ബിയര്‍ സപ്ലൈ ചെയ്തു. ഇതില്‍ 200 തവണയും സ്റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുകൊടുക്കുകയായിരുന്നു. സ്റ്റോക്ക് എത്തിക്കേണ്ട ഗോഡൗണിന്റ പേരും ബ്രാന്‍ഡും അളവും ബെവ്കോയാണ് വിതരണ കമ്പനികള്‍ക്ക് നല്‍കുന്നത്. അത്പ്രകാരമാണ് അതാത് ഗോഡൗണുകളില്‍ കമ്പനി മദ്യം എത്തിക്കുന്നത്. എന്നാല്‍ ബെവ്‌കോ നല്‍കിയ പട്ടികയില്‍ ഗോഡൗണിന്റെ പേര് തിരുത്തിയാണ് കന്പനി ക്രമക്കേട് നടത്തിയത്. കന്പനിയിലെ എക്‌സൈസ് എക്സൈസ് ഉദ്യോഗസ്ഥന്‍ ഈ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍, തിരുത്തല്‍ വരുത്തിയത് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് ബവ്‌കോയുടെ വിശദീകരണം. കമ്പനിക്കെതിരെ ബെവ്‌കോ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.