Don't Miss
Home / COVER STORY / ഓട്ടോറിക്ഷയ്ക്ക് ഇനി സീറ്റ്‌ബെല്‍റ്റും ഡോറും വേണം; തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രാലയം

ഓട്ടോറിക്ഷയ്ക്ക് ഇനി സീറ്റ്‌ബെല്‍റ്റും ഡോറും വേണം; തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രാലയം

സുരക്ഷയുടെ ഭാഗമായി ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. അടുത്ത ഒക്ടോബര്‍ മുതല്‍ തീരുമാനം നടപ്പിലാക്കും. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30000 ത്തോളം ഓട്ടോ അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

6700 ആളുകളാണ് അപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്. ഇതേത്തുടര്‍ന്നാണ് ഓട്ടോറിക്ഷകളിലും സീറ്റുബെല്‍റ്റുകളും നിര്‍ബന്ധമാക്കുന്നത്. ഇവയ്ക്ക് പുറമെ ഇരട്ട ഹെഡ്‌ലാമ്പ്, കൃത്യമായ അളവിലുള്ള െ്രെഡവര്‍ പാസഞ്ചര്‍ സീറ്റുകള്‍, യാത്രക്കാര്‍ക്ക് ആവശ്യത്തിനുള്ള ലെഗ് സ്‌പേസ് തുടങ്ങിയവയും ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കും. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് കേന്ദ്ര ഗതാഗത വകുപ്പ് ഉടന്‍ തന്നെ പുറത്തിറക്കും.

ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 30000 ത്തോളം ഓട്ടോ അപകടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇതില്‍ 6700 ഓളം ജീവനുകളാണ് നഷ്ടമായത്. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതോടെ യാത്രക്കാര്‍ക്കും ഡൈവര്‍ക്കും ഉണ്ടാകുന്ന അപകടത്തിന്റെ ആഘാതം കുറക്കാന്‍ കഴിയും. എന്നാല്‍ കുറഞ്ഞ ദൂരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന വാഹനമായതിനാല്‍ സീറ്റ് ബെല്‍റ്റും ഡോറും നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.