Don't Miss
Home / HEALTH / പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ആരൊക്കെ? ജനങ്ങളുടെ ആരോഗ്യം കച്ചവടക്കാര്‍ക്ക് തീറെഴുതുന്ന മാഫിയയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് വായിക്കാം..

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് തടസ്സം നില്‍ക്കുന്നത് ആരൊക്കെ? ജനങ്ങളുടെ ആരോഗ്യം കച്ചവടക്കാര്‍ക്ക് തീറെഴുതുന്ന മാഫിയയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് വായിക്കാം..

കേരളത്തില്‍ വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ പേരുകേട്ട പുനലൂര്‍ താലൂക്ക് ആശുപത്രിയെ ദുരവസ്ഥയിലേക്ക് നയിക്കുന്നതിന്റെ പിന്നില്‍ ആരുടെ കറുത്തകൈകളാണ്…
അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, ഓക്‌സിജന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍, വേദനരഹിത പ്രസവം സാധ്യമാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉള്ള പ്രസവ വാര്‍ഡ്, എല്ലാ വാര്‍ഡുകളിലും മ്യുസിക് സിസ്റ്റം, കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള പൂന്തോട്ടം, ആയിരം ഡയാലിസിസ് ഒരു മാസം നടക്കുന്ന ഒരു സര്‍ക്കാര്‍ താലൂക്ക് ആശുപത്രി എന്നൊക്കെ പേരുകേട്ടിരുന്ന ഈ ആശുപത്രിയുടെ ഇന്നത്തെ അവസ്ഥക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കുകയാണ് ഡോ. ഷാഹിര്‍ഷാ.. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
തുടരുന്നു……..
ഓർമ്മകൾ വിടാതെ ഒപ്പമുള്ളപ്പോഴാണ് ‘… ലക്ഷ്യം കെടാതെ തന്നെ നിൽക്കുന്നത് ‘…. സ്വാർത്ഥ മോഹികൾ ഒരു പാടുള്ള ഒരു നാട്ടിൽ ഓർമ്മകളുണ്ടായിരിക്കണം.”…..
2010ലാണ് പുനലൂർ താലൂക്കാശുപത്രിക്ക് ഒരു പുതിയ കെട്ടിടം എന്ന ആവശ്യം ഉണ്ടാകുന്നത് ‘…കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്ന്… അടിസ്ഥാന ജനവിഭാഗങ്ങൾ ഏറെ തിങ്ങിപാർക്കുന്ന ഒരിടം’… ജില്ലയിലെ 23 ആദിവാസി ഊരുകളിൽ 21 എണ്ണ വും ഇവിടെ… മനുഷ്യൻ ആഹാരത്തിന് വേണ്ടി കൈ നീട്ടുന്ന വനകാഴ്ചകൾ…… അന്ന്….!!
പുനലൂരിലെ 6 സ്വകാര്യ ആശുപത്രികളിലും പ്രസവചികിത്സ പ്രധാന സ്പെഷ്യാലിറ്റി….!!ഒരു നെഞ്ചുവേദന വന്നാൽ 100 കിമി ലധികം സഞ്ചരിക്കേണ്ട ഗതികേടുള്ള മറ്റൊരു സ്ഥലം ചിലപ്പോൾ വിരളം….!! അവരുടെ ഏക ആ ശ്രയം….. ഉത്തരവാദിത്വം വലുതായിരുന്നു…
അന്ന് ചാർജ്ജ് എടുക്കുമ്പോൾ എല്ലാം ‘വളരെ മികച്ചത്…, ‘ പ്രവർത്തിക്കാത്ത, വർഷങ്ങളായി മൂലക്കിട്ടിരുന്ന ഒരു അൾട്രാസൗണ്ട് മെഷീൻ പ്രവർത്തനനിരതമാക്കാൻ ബന്ധപ്പെട്ടഏജൻസി വന്നു… പക്ഷേ ഒന്നും നടന്നില്ല…. പ്രസ്തുത മെഷിന്റെ ചങ്ക് എന്ന് കരുതാവുന്ന ഒരു ബോർഡ് മോഷണം പോയിരിക്കുന്നു….!! പുറമേ കണ്ടാൽ ഒരു കുഴപ്പവുമില്ല…. ഈ സംഭവത്തെ പുതിയ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം എങ്ങനെ…? ആർക്ക് വേണ്ടി..? പിന്നിൽ ആര്? ലാഭം ആർക്ക്? തലങ്ങൾ പലതാണ്…. !! ജീവനക്കാർ, experts, മറ്റ് ലാബുകാർ എല്ലാവരും നന്നായി വേഷം കെട്ടിയ ഒരു സംഭവം… ഇതു ഒറ്റപ്പെട്ടതല്ല…
കരവാളൂർ എന്ന കൊച്ചു PHC യിൽ നിന്ന് എത്തിയ ഞാൻ ആദ്യമായി ഒന്ന് നടുങ്ങി:…. 2015-ൽ ഒരു ശിവനാടകത്തിലൂടെ ഞാൻ പുനലൂരിൽ നിന്ന് മാറ്റപ്പെട്ടു…. ശ്രദ്ധേയമായ രണ്ട് അപകടങ്ങൾ അന്ന് ഉണ്ടായി… പ്രധാന ജനറേറ്റർ പൊട്ടിതെറിച്ചു… ലാബിലെ ഇലക്ട്രൊളൈറ്റ് അനലൈസർ കേടായി….!! ജനറേറ്റർ ഓയിൽ കുറഞ്ഞ് പൊട്ടിയ തെന്നായിരുന്നു ആദ്യംകരുതിയിരുന്നത്… എന്നാൽ ഏകദേശം ഒരു വർഷം കഴിഞ്ഞു ശരിയാക്കിയെടുക്കാൻ… അപ്പോഴറിയുന്നു ജനറേറ്ററിന്റെ Exhaust അടഞ്ഞിരിക്കുകയായിരുന്നു എന്ന്… അതോ …..?. വീണ്ടും പഴയ ചോദ്യം.. ആര്? എന്തിന് ?…ഈ ഒരു ഭയം ഞങ്ങൾ പലർക്കുമുണ്ട്… വലിയ തോതിലുള്ള പോസ്റ്റ് ക്രിയേഷനും മുതൽ മുടക്കും മാറ്റങ്ങളുമാ ആണ് ആരോഗ്യ വകുപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്…സ്ഥാപനങ്ങൾ മാറുമ്പോൾ ഇത്തരം ചെയ്തു കളും ഇല്ലാതാകണം….അതു കൊണ്ടാണ് ഞാൻ കഴിഞ്ഞ പോസ്റ്റിൽ കുറിച്ചത്.”… ആശുപ ത്രികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം പ്രശ്നാധിഷ്ടിതമല്ല…,പ്രശ്നക്കാർ അണിയറയിലുണ്ടാവും’…… ”
ആരോഗ്യ വകുപ്പിൽ കഴിഞ്ഞ 22 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന എന്റെ തിരിച്ചറിവുകളാണിത്….പുനലൂർ താലൂക്കാശുപത്രി പോലൊരു താലൂക്കാശുപത്രിയിലെ ലാബ് ടെസ്റ്റ്കളുടെ കോസ്റ്റ് വാല്യൂ (സ്വകാര്യ ലാബുകളുടെ ‘നിരക്കിൽ) പ്രതിമാസം 35 മുതൽ 50 ലക്ഷം വരെയാണ്… അതായത് ഞങ്ങളുടെ ആശുപത്രി ലാബ് ഒരു മാസം അടച്ചിട്ടാൽ ,പ്രദേശത്തെ ലാബുകൾക്ക് കിട്ടുന്ന തുക….അതാണിത്…!!’ഊഹകണക്കാണിത്……. എന്നാലും ഊഹിച്ചെടുക്കുക….. വരികൾക്കിടയിൽ വായിക്കാനൊരു പാടുണ്ട്….. ഇതിന് ഒരു പക്ഷേ ഞാൻ വലിയ വില കൊടുക്കേണ്ടി വരും ….അറിയാം…. പക്ഷേ പറയാതെ വയ്യ……2010-ൽ ഒരു കെട്ടിടം വന്നു…. യാഥാർത്ഥ്യമായില്ല::…. 2013ലും വന്നു….. നടന്നില്ല… 2014 ൽ വീണ്ടും വന്നു….. ഒന്നും നടന്നില്ല….. പരാതിയോ ബഹളമോ യാതൊന്നുമില്ല……. അവസാനത്തെ പോലൊരു അവസരം…..അതാണിത്… നമ്മുടെ സ്വന്തം രാജു സാർ മന്ത്രിയായ പ്പോൾ ,ഡോക്ടർ തോമസ് ഐസക് സാറും, ശൈലജ ടീച്ചർ മാഡവും, ആരോഗ്യ വകുപ്പും, നഗരസഭയും എല്ലാം ഒത്തു നേടിയെടുത്തു നാടിന് തന്ന പുതിയ മാണിക്യം….. ഇത് കാത്തു കൊള്ളണ്ടേ…..? | KIIFB യിലെ ആദ്യത്തെ കെട്ടിടം….ഒരു പക്ഷേ ആദ്യം പൂർത്തിയാകുന്ന കെട്ടിടവും ഇതായിരിക്കാം….. സർക്കാരിന്റെ,, KI|FB യുടെ, നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നിർമ്മാണം…..!!
ഇന്ന് INIKEL ചീഫ് എഞ്ചിനീയറുടെ സന്ദർശനമായിരുന്നു…. DG M ഉം പിന്നെ 15 ഓളം മറ്റ് ഇഞ്ചി്നീയർമാരും…. !!! ഒരു ചെറിയ വിഷയം മാത്രം …പ്രധാന കവാടം,… അതിന്റെ Disigning… ഇതിന്റെ നിർമ്മാണത്തിലെ ഓരോ ഘടകങ്ങളും നൽകുന്ന ഊർജം ചെറുതല്ല…. ഉത്തരവാദിത്തവും….
ഇരുളിൽ പിറന്നു് വെളിച്ചത്തിലൂടെ ഇരുളിലേക്ക് തന്നെ പോകുന്നവരാണ് നമ്മൽഎല്ലാം…. ! എന്നാൽ ചിലർ വെളിച്ചത്തിന്റെ നാളുകളിലും ഇരുളിന്റെ മറവിൽ ഒത്തുചേരുന്നു…… ആയുധങ്ങൾ ഒരുക്കുന്നു…. പുനലൂർ മാതൃക എല്ലായിടവും അനുകരിക്കാൻ ശ്രമിക്കുന്ന ഈ നാളിൽ ….. ആ പഴയ പുനലൂർ സ്വപ്നം യാഥാർത്ഥ്യമാകണം…. ഇനി ശേഷിക്കുന്ന 488 ദിവസത്തിനുള്ളിൽ….. ഇരുട്ടിന്റെ ശക്തികളെ നമുക്ക് അവഗണിക്കാം…
തീരുന്നില്ല:…

Leave a Reply

Your email address will not be published. Required fields are marked *

*