Don't Miss
Home / crime / ഫേയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍

ഫേയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആറ് പേര്‍ അറസ്റ്റില്‍

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് രണ്ടു പേര്‍ പീഡിപ്പിക്കുകയും നാലു പേര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതികളായ ആറ് പേരെയും വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.

വടക്കേക്കര നീണ്ടൂര്‍ ആലുംപറമ്പില്‍ അജയ് ജോയി (19), അണ്ടിപ്പിള്ളിക്കാവ് നടുവിലെ പറമ്പില്‍ ശരണ്‍ജിത്ത് (21), പട്ടണം ആലുംപറമ്പില്‍ ആല്‍ബിന്‍ (21), പൂയപ്പിള്ളി മണിയാലില്‍ ഷെറിന്‍കുമാര്‍ ( 32), നീണ്ടൂര്‍ മടത്തിപറമ്പില്‍ അരുണ്‍ പീറ്റര്‍ (21), കെടാമംഗലം കാഞ്ഞുത്തറ രോഹിത് (21) എന്നിവരെയാണ് പോക്‌സോ, ഐടി നിയമങ്ങള്‍ പ്രകാരം വടക്കേക്കര എസ് ഐ സ്റ്റെപ്‌ടേ ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഒന്നും രണ്ടും പ്രതികളാണ് 14 കാരിയായ പെണ്‍കുട്ടിയെ രാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചത് .പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രതികള്‍ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തു.