Don't Miss
Home / COVER STORY / കവിത മോഷണവിവാദത്തില്‍പെട്ട ശ്രീചിത്രനും ദീപയും സിപിഎം അനുകൂല സംഗമത്തില്‍ നിന്നും ഒഴിഞ്ഞു

കവിത മോഷണവിവാദത്തില്‍പെട്ട ശ്രീചിത്രനും ദീപയും സിപിഎം അനുകൂല സംഗമത്തില്‍ നിന്നും ഒഴിഞ്ഞു

തൃശൂര്‍: കവിതാമോഷണത്തില്‍ നാണം കെട്ടതോടെ ദീപാ നിശാന്തും എം.ജെ ശ്രീചിത്രനും നാളെ തൃശൂരില്‍ നടക്കുന്ന ജനാഭിമാന സംഗമത്തില്‍ നിന്നും സ്വയം ഒഴിവായി. സാറാ ജോസഫ് ചെയര്‍പേഴ്സണും സി. രാവുണ്ണി കണ്‍വീനറുമായ സംഘാടക സമിതിയാണ് ഭരണഘടനയ്ക്കൊപ്പം ലിംഗനീതിക്കൊപ്പം എന്ന മുദ്രാവാക്യവുമായി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.ഇവരെ മാറ്റാന്‍ സംഘാചകര്‍ തയ്യാറായിരുന്നില്ല. എന്നല്‍ സ്വയം ഒഴിഞ്ഞത് ആശ്വാസമായെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്നലെ കൊടുങ്ങല്ലൂരില്‍ നടന്ന ഭരണഘടനാസംഗമത്തില്‍ നിന്നും ശ്രീചിത്രനെ സംഘാടകസമിതി ഒഴിവാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൃശൂരിലെ ജനാഭിമാന സംഗമത്തില്‍ നിന്നും സ്വയം ഒഴിവാകാനുള്ള ഇരുവരുടേയും തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവകവി എസ്. കലേഷിന്റെ അങ്ങിനെയിരിക്കെ ഒരു നാള്‍ നീ/ ഞാന്‍ എന്ന കവിത മലയാളം അധ്യാപിക ദീപ നിശാന്ത് അങ്ങിനെയിരിക്കെ എന്ന തലക്കെട്ടില്‍ സിപിഎം കോളേജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
തന്റെ കവിതയിലെ ചില വരികള്‍ അതേ പോലെയും മറ്റ് ചില വരികള്‍ വികലമായും ദീപ മോഷ്ടിച്ച് സ്വന്തം പേരിലാക്കിയെന്ന ആരോപണവുമായി കലേഷ് രംഗത്തുവന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

കവിത തന്റേതാണെന്ന വാദത്തില്‍ തുടക്കത്തില്‍ ഉറച്ചുനിന്ന ദീപ പിന്നീട് നിലപാട് മാറ്റി. നവോത്ഥാനപ്രഭാഷകനായി സിപിഎം ചുമക്കുന്ന എം.ജെ ശ്രീചിത്രനാണ് ദീപയ്ക്ക് കലേഷിന്റെ കവിത താന്‍ എഴുതിയതാണെന്ന പേരില്‍ നല്‍കിയതെന്ന വിവരംദീപ തന്നെ പുറത്തുവിട്ടു.

ശ്രീചിത്രന്റെ പേര് തുറന്നുപറഞ്ഞില്ലെങ്കിലും ശ്രീചിത്രന്‍ പിന്നീട് കലേഷിനോട് മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. സൗഹൃദത്തിന്റെ പേരില്‍ കവിത അയച്ചതാണെന്ന വിധത്തിലായിരുന്നു ശ്രീചിത്രന്റെ പ്രതികരണം. എന്നാല്‍ തന്റെ സുഹൃത്ത് ഈ കവിത കലേഷിനാല്‍ മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ദീപയുടെ വിശദീകരണം. ആ കവിത വെളിച്ചം കാണണമെന്ന ആഗ്രഹത്താലാണ് അത് സ്വന്തം പേരില്‍ പ്രസിദ്ധീകരണത്തിനായി നല്‍കിയത്. തന്റെ പേരില്‍ നല്‍കണമെന്ന് ശ്രീചിത്രന്‍ ആവശ്യപ്പെട്ടതിനാലാണ് ചില മാറ്റങ്ങളോടെ ആ കവിത പ്രസിദ്ധീകരണത്തിനായി നല്‍കിയതെന്നാണ് ദീപയുടെ വിശദീകരണം. ശ്രീചിത്രന്‍ ആത്മഹത്യാഭീഷണി മുഴക്കിയതിനാലാണ് പലതും തുറന്നുപറയാന്‍ മടിക്കുന്നതെന്നും അവര്‍ പറയുന്നു. ഒരു പകലും ഒരു രാത്രിയും നീണ്ട അനിശ്ചിതത്തിനൊടുവില്‍ ഇരുവരും കലേഷിനോട് മാപ്പ് പറഞ്ഞെങ്കിലും ഇപ്പോഴും ഞഞ്ഞാമിഞ്ഞ വര്‍ത്മാനമാണ് പറയുന്നത്.

ഇരുവരുടേയും മാപ്പിനെച്ചൊല്ലിയും നവമാധ്യമങ്ങളില്‍ വിവാദം കൊഴുക്കുകയാണ്. ഇതിനിടെ തനിക്ക് മാപ്പ് വേണ്ട ആരാണ് തന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത് എന്ന ചോദ്യത്തിനുള്ള മറുപടി മതിയെന്നും താനത് അര്‍ഹിക്കുന്നുവെന്നുമാണ് കവി കലേഷിന്റെ മറുപടി. മാപ്പ് പറയുന്ന വീഡിയോവും ദീപ പുറത്തുവിട്ടു. എന്നാല്‍ കവിതകട്ട ശ്രീചിത്രനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പരിഹാസംതുടരുന്നു. ശ്രീചിത്രന്‍ ഫ്രോഡാണെന്ന് അറിയിച്ച് അയാളുടെ അദ്ധ്യാപകനായ വിജു നായരങ്ങാടി രംഗത്ത് വന്നു.പണ്ടും പിപി രാമചന്ദ്രന്റെ കവിത സ്വന്തമാക്കിയആളെന്നാണ് അദ്ധ്യാപകന്‍ എഴുതുന്നത്.
സിപിഎം പൊക്കി പിടിച്ച് നടക്കുന്ന ഇയാളെപാര്‍ട്ടി തള്ളിപറഞ്ഞിട്ടില്ല. സ്ത്രീ പീഡന കേസ്സിലെ പി കെ ശശി എംഎല്‍എ യെ സംരക്ഷിക്കുന്ന സിപിഎമ്മിന് ”ഇതൊക്കെയെന്ത്….എന്ന സമീപനമാണത്രേ.