Don't Miss
Home / COVER STORY / വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള; ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്നും സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള; ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്നും സിപിഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഎമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് ശ്യാമള ആരോപിച്ചു. സിപിഎം നേതാവ് പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപട്ടിക തയാറാക്കിയത്. പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും ശ്യാമള പറഞ്ഞു.
വാസുദേവന്റെ വീട് ആക്രമിക്കപ്പെട്ട ദിവസം ദിവസം പ്രിയയുടെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നാണ് ശ്രീജിത്ത് ഉള്‍പ്പടെ ഉള്ളവരുടെ പട്ടിക തയാറാക്കിയതെന്നും അന്വേഷണം ഇവരിലേക്കും നീളണമെന്നും ശ്യാമള ആവശ്യപ്പെട്ടു. ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ സസ്പെന്‍ഷന്‍ മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.
പോലീസ് മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ഏപ്രില്‍ ഒമ്പതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കേസില്‍ കുറ്റക്കാരനാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.