Don't Miss
Home / ENTERTAINMENT / CINEMA / നടി ശൃന്ദ വിവാഹിതയായി; വരന്‍ യുവസംവിധായകന്‍ സിജു എസ്. ബാവ

നടി ശൃന്ദ വിവാഹിതയായി; വരന്‍ യുവസംവിധായകന്‍ സിജു എസ്. ബാവ

യുവനടി ശൃന്ദ അര്‍ഹാബ് വീണ്ടും വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു.എസ് ബാവയാണ് വരന്‍. മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി.

പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. 2018ല്‍ ഫഹദ് ഫാസില്‍, ഇഷ തെല്‍വാര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാളെ എന്ന ചിത്രം സംവിധാനം ചെയ്തത് സിജു എസ്. ബാവയാണ്.

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ സഹോദരിയുടെ വേഷം അവതരിപ്പിച്ചുക്കൊണ്ടാണ് സൃന്ദ സിനിമയിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് 22 ഫീമേയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശൃന്ദ 1986 സിനിമയിലെ വേഷമായിരുന്നു ശ്രദ്ധേയമായത്.