Don't Miss
Home / NEWS / Keralam / ഉപതിരഞ്ഞെടുപ്പ്: പണം നല്‍കി വാര്‍ത്ത നല്‍കിയാല്‍ പിടി വീഴും

ഉപതിരഞ്ഞെടുപ്പ്: പണം നല്‍കി വാര്‍ത്ത നല്‍കിയാല്‍ പിടി വീഴും

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനോടനബുന്ധിച്ച് സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ പണം നല്‍കി വാര്‍ത്തയോ പരസ്യങ്ങളോ നല്‍കിയാല്‍ പിടി വീഴും. ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടിദൃശ്യ ശ്രാവ്യമാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസുകള്‍) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) പ്രവര്‍ത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്കും പ്രത്യേകം നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കേന്ദ്ര സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ പൊന്നുമോന്‍, പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണന്‍, ജില്ലാ ലോ ഓഫീസര്‍ സി.ഡി. ശ്രീനിവാസ് എന്നിവരാണ് സമിതിയംഗങ്ങള്‍.
ജില്ലാതലത്തില്‍ തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റിക്കാര്‍ഡു ചെയ്യുകയും ചെയ്യും. മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുന്‌പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തീയേറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.

Leave a Reply

Your email address will not be published. Required fields are marked *

*