Don't Miss
Home / NEWS / Keralam / ഇനിയും സംയമനം പ്രതീക്ഷിക്കേണ്ട: വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന ഭീഷണിയുമായി കെ. സുരേന്ദ്രന്‍

ഇനിയും സംയമനം പ്രതീക്ഷിക്കേണ്ട: വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്ന ഭീഷണിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വേണ്ടി വന്നാൽ നിയമം കൈയിലെടുക്കുമെന്ന്​ ബി.ജെ.പി നേതാവ്​ കെ. സുരേന്ദ്രൻ. സർക്കാർ മനഃപൂർവം പ്രശ്​നങ്ങളുണ്ടാക്കുകയാണ്​. വിശ്വാസം തകർക്കാൻ സർക്കാർ മുന്നിട്ടിറങ്ങിയ സ്ഥിതിക്ക്​ ചെറുക്കാൻ തങ്ങളും ഇറങ്ങുമെന്ന്​ സുരേന്ദ്രൻ പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിന്​ സർക്കാർ കനത്ത വില നൽകേണ്ടി വരും. പൊലീസും ദേവസ്വം മന്ത്രിയും തമ്മിൽ ഒത്തുകളിക്കുകയാണ്​. വേണ്ടി വന്നാൽ ദേവസ്വം മന്ത്രിയെ വീടിന്​ പുറത്തേക്ക്​ ഇറക്കാതെ തടയാൻ കഴിയും. എന്നാൽ, ഇപ്പോൾ അത്തരം പ്രതിഷേധങ്ങളിലേക്ക്​ ​പോകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

എറണാകുളം സ്വദേശി രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിതയും നടപ്പന്തൽ വരെ എത്തിയതിന്​ പിന്നാലെയാണ്​ കെ.സുരേന്ദ്ര​​െൻറ പ്രതികരണം.