Don't Miss
Home / NEWS / Keralam / മലചവിട്ടാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു; പിന്നാലെ വധഭീഷണിയും

മലചവിട്ടാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു; പിന്നാലെ വധഭീഷണിയും

കോഴിക്കോട്: ശബരിമല തീര്‍ഥാനടത്തിനായി മാലയിട്ട് ഒരുങ്ങിയ യുവതിയെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിന് പിന്നാലെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും വധഭീഷണിയും അസഭ്യവര്‍ഷവും തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യധനകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സൂര്യ ദേവാര്‍ച്ചന എന്ന യുവതിക്കാണ് ജോലി നഷ്ടമായത്.

കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥനയോടെ പൂജിച്ചാണ് മാലയിട്ടതെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാരിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും പൊലിസിന്റെ സുരക്ഷ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും വധഭീഷണികളും അസഭ്യവര്‍ഷവും തുടങ്ങിയത്.