Don't Miss
Home / ENTERTAINMENT / CINEMA / നാന പടേക്കറെയും മറ്റ് മൂന്നുപേരെയും നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് തനുശ്രീ ദത്ത

നാന പടേക്കറെയും മറ്റ് മൂന്നുപേരെയും നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് തനുശ്രീ ദത്ത

മുംബൈ: ലൈംഗിക ആരോപണവിധേയനായ നാന പടേക്കറെ നുണ പരിശോധനയ്ക്കു വിധേയനാക്കണമെന്ന് നടി തനുശ്രീദത്ത ആവശ്യപ്പെട്ടു. കേസ് കൈകാര്യം ചെയ്യുന്ന ഓഷിവാര പോലീസ് സ്റ്റേഷനിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് നടി അപേക്ഷ സമര്‍പ്പിച്ചത്. നാന പടേക്കര്‍ക്കു പുറമേ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നാര്‍കോ, ബ്രെയിന്‍ മാപ്പിംഗ്, നുണ പരിശോധനകള്‍ക്കു വിധേയനാക്കണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പത്തു വര്‍ഷം മുമ്പ് ഹോണ്‍ ഓക്കെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍വച്ച് നാന പടേക്കര്‍ തന്നോടു മോശമായി പരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഓഷിവാര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, ആരോപണം നാന പടേക്കര്‍ നിഷേധിച്ചു. പത്തു വര്‍ഷം മുമ്പ് പറഞ്ഞതു തന്നെയാണ് തനിക്ക് ഇന്നും പറയാനുള്ളതെന്നും നടി പറയുന്നത് കളവാണെന്നുമായിരുന്നു നടന്റെ പ്രതികരണം.